ജീവിതത്തിലുണ്ടായ മോശമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി. ഗുരുവായൂരിൽവച്ചും ഒരു സിനിമയുടെ പ്രൊമോഷനി ടയിലും ഉണ്ടായ അനുഭവങ്ങളെക്കുറിച്ചാണ് തുറന്നുപറച്ചിൽ.
എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പർശം നേരിടേണ്ടി വന്നിട്ടുണ്ടാവും. മോശമായി സ്പർശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമാണ്. ചെറുപ്പത്തിൽ ഗുരുവായൂരിൽ വച്ച് അങ്ങനെ ഒരു അനുഭവം നേരിടേണ്ടിവന്നു. കോയമ്പത്തൂരിൽ വച്ച് ഒരു സിനിമാ പ്രൊമോഷനിടെയും സംഭവിച്ചു. ഇപ്പോൾ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ പ്രതികരിക്കും. ചെറുപ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് അറിയില്ലല്ലോ. അന്ന് ഗുരുവായൂരിൽ മഞ്ഞയിൽ സ്ട്രോബറി പ്രിന്റുകൾ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞനിറമുള്ള വസ്ത്രം ധരിച്ചാൽ മോശമായത് എന്തെങ്കിലും നടക്കുമെന്ന് പിന്നീട് കുറക്കൊല്ലം ഞാൻ കരുതി. പിന്നീട് ആ ധാരണ മാറി. ഇപ്പോൾ ഞാൻ കൂടുതലായും ധരിക്കുന്നത് മഞ്ഞ വസ്ത്രങ്ങളാണ്. ഇത്തരം പ്രശ്നങ്ങളിൽ മാറ്റം ഉണ്ടാവുമോ എന്ന് എനിക്കറിയില്ല. ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അതേസമയം ഗാട്ടാ ഗുസ്തിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രം. വിഷ്ണു വിശാൽ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.