പാലാ. എം.ജി യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ 178 പോയിന്റുമായി പാലാ അൽഫോൻസാ കോളേജ് വനിത വിഭാഗത്തിലും 207 പോയിന്റുമായി കോതമംഗലം എം.എ കോളേജ് പുരുഷ വിഭാഗത്തിലും ചാമ്പ്യന്മാരായി.
കഴിഞ്ഞ വർഷത്തെ വനിതാ വിഭാഗം ജേതാക്കളായിരുന്ന എം.എ കോളേജിനെ പരാജയപ്പെടുത്തിയാണ് അൽഫോൻസ ചാമ്പ്യന്മാരായത്.
800 മീറ്റർ പുരുഷ വിഭാഗത്തിൽ 1997 ഒളിമ്പ്യൻ കെ.ജെ മനോജ്ലാൽ സ്ഥാപിച്ച 1.52.79 എന്ന റെക്കോഡ് പാലാ സെന്റ് തോമസ് കോളേജിലെ എം.എസ് അനന്ദു മോൻ 1.50.29 സെക്കന്റിൽ മറികടന്നു.
അഞ്ജു മുരുകൻ ഹാഫ് മരത്തോണിലും കെ.ആനന്ദ് കൃഷ്ണ 10000 മീറ്ററിലും അരുൺജിത് 400 മീറ്റർ ഹഡിൽസിലും ജിജിൽ എസ്. 3000 മീറ്റർ സ്റ്റീപിൾ ചേസിലും പുതിയ റെക്കോഡുകൾ സ്ഥാപിച്ചു.
എം.എ കോളേജ് 176 പോയിന്റുമായി വനിതാ വിഭാഗത്തിലും ചങ്ങനാശ്ശേരി എസ് ബി കോളേജ് 119 പോയിന്റുമായി പുരുഷ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി. അസംപ്ഷൻ കോളേജ് 84 പോയിന്റുമായി വനിതാ വിഭാഗത്തിലും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജ് 95 പോയിന്റുമായി പുരുഷ വിഭാഗത്തിലും മൂന്നാം സ്ഥാനത്തെത്തി.
സമാപന സമ്മേളനത്തിൽ അഡ്വ.റെജി സഖറിയ സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |