കോട്ടയം: ബസിനുള്ളിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കല്ലറ തേവലക്കാട് ചാഴിയിൽ വീട്ടിൽ അനിൽകുമാർ (48)നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് വെസ്റ്റ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |