ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്ത് ഓവറോൾ കിരീടം നേടി. വൈസ് പ്രസിഡന്റ് പി.വി.അന്നമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ആറന്മുള സി.ഐ.മനോജ് സി.കെ സമ്മാനദാനം നിർവഹിച്ചു.
ബ്ലോക്കുപഞ്ചായത്ത് അംഗങ്ങളായ സാം പി.തോമസ്, സാലി ലാലു പുന്നക്കാട്, സാറാമ്മ ഷാജൻ, ശ്രീവിദ്യ, അനീഷ കെ.ആർ, ജിജി ചെറിയാൻ, സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ റൂബി ജോൺ മാത്യു, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റോയി ഫിലിപ്പ്, ചെറുകോൽ ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ്കുമാർ സി.പി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ മഞ്ജു.വി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |