SignIn
Kerala Kaumudi Online
Saturday, 04 February 2023 2.01 AM IST

മേപ്പാടി പോളിടെക്‌നിക്ക് വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് പൊലീസ് റെയ്ഡ്;ലഹരി ഉപയോഗത്തിനുള്ള വസ്‌തുക്കൾ കണ്ടെത്തി

parishodana

റെയ്ഡ് നടത്തിയത് മൂന്ന് വീടുകളിൽ

ലഹരി ഉപയോഗിക്കുന്ന പ്രത്യേകതരം കുഴൽ കണ്ടത്തി

മേപ്പാടി: താഞിലോട് ഗവ. പോളിടെക്നിക് കോളജിലും വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
പരിശോധനയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന പ്രത്യേകതരം കുഴൽ കണ്ടെത്തി. താഞ്ഞിലോട് വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഈ വസ്തു കണ്ടെത്തിയത്. കഞ്ചാവ് ഉൾപ്പെടെ വലിക്കാൻ ഉപയോഗിക്കുന്ന കുഴലാണിതെന്ന് പൊലീസ് പറഞ്ഞു. താഞിലോട്, അമ്പലക്കുന്ന് എന്നിവിടങ്ങളിലെ താമസസ്ഥലങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ഒ സിബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോയിൽ കാണുന്ന വിദ്യാർത്ഥികൾ താമസിച്ച വീടുകളിലാണ് റെയ്ഡ് നടത്തിയത്. മൂന്ന് വീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ലഹരിവസ്തുക്കൾ ഇവിടെ നിന്നും മാറ്റിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് കോളജ് കേന്ദ്രീകരിച്ച് വാട്സ്ആപ്പ് കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്. ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഒരു വർഷം മുൻപ് തന്നെ പോളിടെക്നിക് കോളജ് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ലോബി പ്രവർത്തിക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ചൂരൽമല സ്വദേശിയായ കഞ്ചാവ് വില്പനക്കാരനെ പിടികൂടിയപ്പോൾ പോലീസ് ചോദ്യം ചെയ്തതിൽ നിന്നും
പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കഞ്ചാവ് ലോബിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഘത്തെ നിരീക്ഷിച്ചു വരികയും ഒരുതവണ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇരുപതോളം വിദ്യാർഥികൾ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരായി ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അദ്ധ്യാപകരെ പോലും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തന രീതിയാണ് ഇവരുടേത്. കോളജിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ഇത്തരക്കാരെ ഭയമാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ അംഗങ്ങൾ മയക്കുമരുന്ന് ലോബിക്ക്
ഒരുതരത്തിലുള്ള സഹായവും ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യക്കുമരുന്ന് സംഘത്തെ പ്രവർത്തിക്കാൻ അനുവദിക്കില്ലായെന്ന് എസ്.എഫ്‌.ഐയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് രണ്ടാഴ്ചത്തേക്കാണ് പോളിടെക്നിക് കോളജ് അടച്ചിട്ടുള്ളത്. കോളജ് തുറക്കുന്നതിന് മുൻപ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക യോഗം ചേരാനാണ് പൊലീസിന്റെ തീരുമാനം.

താഞിലോട് ഗവ. പോളിടെക്നിക് കോളജിലും വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തുന്നു

വിദ്യാർത്ഥികളുടെ താമസ് സ്ഥലത്തു നിന്ന് കണ്ടത്തിയ ലഹരി ഉപയോഗിക്കാനുള്ള കുഴൽ

പോലീസ് റെയ്ഡിന്‌മോഷണ

വസ്തുക്കളും കണ്ടെത്തി


മേപ്പാടി: ഗവ. പോളിടെക്നിക്‌ കോളജിലെ വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ മോഷണം വസ്തുക്കളും കണ്ടെത്തി. കോളജിലെ തന്നെ വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് കണ്ടെത്തിയത്. കോളജിലെ ലാബിൽ നിന്നും നിന്നും കാണാതായ ഫംഗ്ഷൻ ജനറേറ്റർ അമ്പലക്കുന്നിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

പോളിടെക്നിക്‌ കോളജ് പ്രിൻസിപ്പാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി.ജെ പാർട്ടിക്ക് ഉപയോഗിക്കുന്ന ലൈറ്റുകൾ, മ്യൂസിക് സിസ്റ്റം എന്നിവയും കണ്ടെത്തി. കോളജ് അടച്ചതിനാൽ വിദ്യാർത്ഥികൾ വീടുകളിലേക്ക്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.