SignIn
Kerala Kaumudi Online
Friday, 19 April 2024 4.13 PM IST

ഗുരുവായൂർ ഏകാദശി ആഘോഷിച്ചു

img20221205
ഗുരുവായൂർ ഏകാദശി ആഘോഷത്തിൻ്റെ ഭാഗമായി മണാശ്ശേരി കുന്നത്ത് വാഷണൂ ക്ഷേത്രത്തിൽ നാരായണീയ പാരായണം നടത്തുന്നു

മുക്കം: മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ മുതൽ നാരായണീയ പാരായണവും ഏകാദശിയോടനുബന്ധിച്ച് വിഷ്ണുപൂജ, നിറമാല, ചന്ദനംചാർത്ത്, അഷ്ടാഭിഷേകം നെയ്കുംഭ സമർപ്പണം തുടങ്ങിയ വിശേഷാൽ പൂജകളും രാവിലെ മുതൽ നാരായണീയ പാരായണവും നടത്തി. വൈകുന്നേരം ചുറ്റുവിളക്ക് തെളിയിച്ചു. നിരവധി ഭക്തജനങ്ങൾ ദർശനത്തിനും വഴിപാടുകൾക്കും എത്തി. പ്രസാദ ഊട്ടും ഉണ്ടായിരുന്നു. മേൽശാന്തി ഒഴുകിൽ തട്ടയൂർ മനോഹരൻ നമ്പൂതിരി പൂജാദി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ ചന്ദ്രമോഹനൻ, രാമൻ ഇരട്ടങ്ങൽ, എൻ.ശൈലജ, രവി പവിത്രം, മനോജ്‌ കണിയാറക്കൽ, ടി.കെ.രവി,ബാബു താഴേക്കണ്ടി, അനിത ഇരട്ടങ്ങൽ, ജാനു മുതുകുറ്റി എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.