തൃക്കാക്കര: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം.പി. കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലായിരുന്നു കൂടിക്കാഴ്ച. തരൂരിനെ കർദിനാൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. രാഷ്ട്രീയമോ വിഴിഞ്ഞമോ സംഭാഷണവിഷയമായില്ലെന്ന് മാദ്ധ്യമപ്രവർത്തരുടെ ചോദ്യങ്ങളോട് ശശി തരൂർ പ്രതികരിച്ചു.
അദ്ദേഹം അഞ്ചുവർഷം പാരീസിൽ പഠിച്ചതാണ്. ഞാനും ഫ്രഞ്ച് പഠിച്ചതാണ്.അതുകൊണ്ട് ഫ്രഞ്ചിൽ സംസാരിച്ചു. പ്രഭാതഭക്ഷണം ഒന്നിച്ചുകഴിച്ചു. പിന്നെ നാടിന്റെ ചില കാര്യങ്ങൾ സംസാരിച്ചു.