തിരുവനന്തപുരം: കേരളത്തിലെയും ഫിൻലൻഡിലെയും വിദ്യാഭ്യാസ രംഗത്തെ സഹകരണ സാദ്ധ്യതകൾ സംബന്ധിച്ച് ഫിൻലൻഡ് സംഘം ഇന്നലെ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ചർച്ച നടത്തി.
കേരളവും ഫിൻലൻഡും തമ്മിലുള്ള ടീച്ചർ എക്സ്ചേഞ്ച് ട്രെയിനിംഗ് പ്രോഗ്രാം, ശിശു വിദ്യാഭ്യാസം, സാങ്കേതിക വിദ്യകൾ, ശാസ്ത്ര -ഗണിതശാസ്ത്ര വിദ്യാഭ്യാസം,
മൂല്യനിർണയ രീതികൾ, കേരളത്തിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായുള്ള
സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. തുടർ ചർച്ചകൾക്കായി
വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. ഇന്ന് സമഗ്ര ശിക്ഷാ കേരളം സന്ദർശിക്കുന്ന സംഘം, മന്ത്രിയുമായി വീണ്ടും ചർച്ച നടത്തും.പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |