SignIn
Kerala Kaumudi Online
Thursday, 25 April 2024 4.00 AM IST

ഇനി ഗവി, ഇടുക്കി വിനോദയാത്രക്കാലം

travel

കൊച്ചി: കൊച്ചിക്കാരുടെ വാരാന്ത്യ വിനോദയാത്രായിടങ്ങളിൽ ഇനി ഗവിയും ഇടുക്കി അണക്കെട്ടും. ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങൾക്കും കുടുംബ യാത്രകൾക്കും അനുയോജ്യമായ സ്ഥലങ്ങളാണിവ. മൂന്നാറും ആതിരപ്പള്ളിയും ആലപ്പുഴയും ആസ്വദിക്കാൻ സഞ്ചരിക്കുന്നവർക്ക് വ്യത്യസ്ത അനുഭവം പകരും ഇടുക്കിയും ഗവിയും.

കൺനിറയെ കാണാം ഗവിയെ

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പത്തനംതിട്ടയിലെ ഗവിയിലേക്ക് കോതമംഗലത്ത് നിന്ന് പാക്കേജ് ട്രിപ്പ് കെ.എസ്.ആർ.ടി.സി കഴി‌ഞ്ഞ ദിവസം ആരംഭിച്ചു. ഒരാൾക്ക് 2000 രൂപയാണ് നിരക്ക്. ഉച്ചഭക്ഷണവും ബോട്ടിംഗും ഉൾപ്പെടുന്നതാണ് പാക്കേജ്. പുലർച്ചെ 4ന് കോതമംഗലം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രി തിരികെയെത്തും.

കാനനഭംഗിയുടെ വേറിട്ട അനുഭവമാണ് ഗവി. കാടിനെ തൊട്ടറിഞ്ഞും അനുഭവിച്ചും എഴുപതിലധികം കിലോമീറ്റർ യാത്രയാണ് ആകർഷണം. പച്ചപുതച്ച മലനിരകളും അരുവികളും അണക്കെട്ടുകളും വന്യമൃഗങ്ങളും ഉൾപ്പെടെ സമൃദ്ധമായ കാഴ്ചകളാണ് പാതയിലുള്ളത്.

പത്തനംതിട്ടയിലെ മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങാമൂഴി, മൂഴിയാർ, കക്കി ഡാം വഴിയാണ് ഗവിയിൽ എത്തുന്നത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്ന് 14 കിലോമീറ്റർ ദൂരെയാണ് ഗവി. ഗവി യാത്ര ബുക്കിംഗിന് : 94479 84511, 94465 25773.

ഇടുക്കി ആർച്ച് അണക്കെട്ടിനെ അറിയാം

ക്രിസ്‌മസ്, പുതുവത്സരങ്ങൾക്കായി തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് എറണാകുളം സ്വദേശികൾ ഒഴുകിത്തുടങ്ങി. ജനുവരി 31 വരെയാണ് പൊതു ജനങ്ങൾക്ക് പ്രവേശനം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സമയം. ബുധനാഴ്ചകളിൽ പ്രവേശനം അനുവദിക്കില്ല.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.

ചെറുതോണി - തൊടുപുഴ പാതയിൽ പാറേമാവ് ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടിൽ ഇടുക്കി ആർച്ച് ഡാമും വൈശാലി ഗുഹയും സന്ദർശിക്കാം. ഇവിടങ്ങൾ കാണാൻ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽ സഞ്ചരിക്കാൻ ബഗ്ഗി കാറുമുണ്ട്. ബഗ്ഗിയിൽ സഞ്ചരിക്കാൻ എട്ടുപേർക്ക് പേർക്ക് 600 രൂപയാണ് നിരക്ക്. മുതിർന്നവർക്ക് 40ഉം കുട്ടികൾക്ക് 20 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GAVI TRIP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.