തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സ്ഥലസൗകര്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. സംസ്ഥാനത്ത് 3,330 റേഷൻ കടകൾ സ്ഥലപരിമിതിയിൽ പ്രവർത്തിക്കുകയാണ്. കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം കൈവരിക്കുന്നതിനായി റേഷൻ വ്യാപരികൾക്ക് ബാങ്കുകൾ വഴി കുറഞ്ഞ പലിശനിരക്കിൽ രണ്ട് ലക്ഷം രൂപവരെ ലോൺ അനുവദിക്കുന്നതാണ് പദ്ധതി.ഇതുപ്രകാരം ബാങ്ക് ഈടാക്കുന്ന പലിശയിൽ മൂന്ന് ശതമാനം സർക്കാർ നൽകും. പദ്ധതി നടപ്പാക്കുന്നതിനായി ബഡ്ജറ്റിൽ രണ്ട് കോടിയും വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |