ആലപ്പുഴ: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷന്റെ 14ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ രണ്ട് ലക്ഷം രൂപയും ജില്ലാ തലത്തിൽ 50,000 രൂപ വീതവുമുള്ള 13 അവാർഡുകളും, മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻ എന്നീ മേഖലകൾക്കായി 10000 രൂപ വീതമുള്ള ആറ് അവാർഡുകളുമുണ്ടാകും. മൂന്നുവർഷത്തിനുമേൽ പൂർണമായും ജൈവപച്ചക്കറികൃഷി ചെയ്യുന്നവരെയാണ് പരിഗണിക്കുന്നത്. കൃഷിയുടെ ലഘുവിവരണം, മേൽവിലാസം, വീട്ടിൽ എത്തിച്ചേരാനുള്ള വഴി, ഫോൺ നമ്പർ എന്നിവയടങ്ങുന്ന അപേക്ഷ ജനുവരി 31നകം ലഭിക്കണം. വിലാസം: കെ.വി.ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ, ആലപ്പുഴ 688525