മാന്നാർ: കുട്ടമ്പേരൂർ - എണ്ണക്കാട് ഹരിത ജലോത്സവത്തോടനുബന്ധിച്ചു കുട്ടമ്പേരൂർ ബോട്ട് ക്ലബ് നടത്തിയ കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണ ഉദ്ഘാടനം ഉപാസന ഗ്രന്ഥശാല ഹാളിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. ബോട്ട് ക്ലബ് പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനീഷ് മണ്ണാരേത്ത്, വി.ആർ.ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി റോയ് സാമുവൽ സ്വാഗതവും, ട്രഷറർ അനന്തകൃഷ്ണൻ നന്ദിയും പറഞ്ഞു. സജു തോമസ്, ചന്ദ്രവാര്യർ, സണ്ണി കോവിലകം, തങ്കം സേവിയർ, മോളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |