അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ അങ്കണവാടി കുട്ടികളുടെ അറിവ് ഉത്സവം എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ .കവിത അദ്ധ്യക്ഷയായി. വനിത ശിശു വികസന ഓഫീസർ എൽ. ഷീബ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആർ.ജയരാജ്, ശ്രീജ രതീഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ശ്രീലേഖ, കെ.സിയാദ്, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ജി .രാജ്കുമാർ, ഐ.സി.ഡി. എസ് സൂപ്പർവൈസർ റസ്സൽ ബിന്ദ് അലി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി. രമേശൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |