തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിനീഷ് കോടിയേരിയെ കേരളാ ബേസ്ബോൾ അസോസിയേഷൻ ആദരിച്ചു. തിരുവനന്തപുരം നഗരസഭ മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ പി ബിനു, ഗുരു ഗോപിനാഥ് നടനകേന്ദ്രം ചെയർമാൻ ശ്രീ കരമന ഹരി, കേരളാ ബേസ്ബോൾ അസോസിയേഷൻ ഫൗണ്ടർ സെക്രട്ടറി അരുൺ ടി എസ്, കേരളാ ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആനന്ദ് ലാൽ തുടങ്ങിയവർ സാന്നിദ്ധ്യം വഹിച്ചു.