കൊല്ലം : ചിറക്കര ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ രണ്ട് ഓവർസീയറുടെയും ഒരു അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിയും ഒഴിവുകളിലേയ്ക്കും പകൽവീട്ടിൽ ഒരു കെയർഗീവർ ഒഴിവിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഓവർസീയർക്ക് മൂന്നു വർഷത്തെ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന് ബികോം വിത്ത് പി.ജി.ഡി.സി. എ യും കെയർഗിവർക്ക് പ്ലസ് ടുവും ആണ് വിദ്യാഭ്യാസ യോഗ്യത. ഓവർസീയറുടെ ഒരു ഒഴിവ് പട്ടികജാതി സംവരണമാണ്. 2023 ജനുവരി 1ന് 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 15 ന് മുമ്പ് അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |