കൊല്ലം: കേരള സർവകലാശാലയുടെ കീഴിലെ കാമ്പസുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് വൻ വിജയം. 19 കാമ്പസുകളിൽ പതിനെട്ടും എസ്.എഫ്.ഐ വിജയിച്ചു.
12 ഇടത്ത് നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചപ്പോൾ തന്നെ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു. കൊല്ലം എസ്.എൻ.കോളേജ്, വനിത കോളേജ്, എസ്.എൻ ലോ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, വിദ്യാധിരാജ കോളേജ്, കൊട്ടിയം എം.എം.എൻ.എസ്.എസ് ആർട്സ്, ചാത്തന്നൂർ എസ്.എൻ, കടയ്ക്കൽ പി.എം.എസ്.എ, നിലമേൽ എൻ.എസ്.എസ്, അയ്യങ്കാളി കോളേജ്, സെന്റ് ജോൺസ് അഞ്ചൽ, പത്തനാപുരം സെന്റ് സ്ഥീഫൻസ്, പുനലൂർ എസ്.എൻ കോളേജ് എന്നിവിടങ്ങളിലാണ് എതിരില്ലാതെ ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയിച്ച ശാസ്താംകോട്ട ഡി.ബി കോളേജ് ഇത്തവണ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു.
ശാസ്താംകോട്ട കോളേജിൽ കെ.എസ്.യു
ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയൻ ഭരണം കെ.എസ്.യു നിലനിറുത്തി. ഇത് മൂന്നാം തവണയാണ് കെ.എസ്.യു ഡി.ബി കോളേജ് യൂണിയൻ ഭരണം സ്വന്തമാക്കുന്നത്. യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ വാശിയേറിയ പോരാട്ടത്തിലൂടെ പിടിച്ചെടുത്താണ് ദേവസ്വം ബോർഡ് കലാലയം കെ.എസ്.യു നീലക്കോട്ടയായി നിലനിറുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |