ചെന്നൈ: സീരിയലിലും സിനിമയിലും അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിനിരയാക്കിയെന്ന കേസിൽ തൃശൂർ മൂരിയാട് സ്വദേശി കെ. കിരൺ (29) ചെന്നൈയിൽ അറസ്റ്റിൽ. അണ്ണാനഗറിലുള്ള അപ്പാർട്ട്മെന്റിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിലാണ് കിരൺ പിടിയിലായത്. വിദേശ വനിത ഉൾപ്പെടെ രണ്ട് സ്ത്രീകളെ പൊലീസ് അവിടെ നിന്ന് രക്ഷപ്പെടുത്തി. ഇയാളുടെ കൂട്ടാളികൾ റെയ്ഡിനിടെ രക്ഷപ്പെട്ടു. അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള യുവതികളെ ജോലിയും അഭിനയിക്കാൻ അവസരവും വാഗ്ദാനം ചെയ്ത് ചെന്നൈയിലെത്തിച്ച് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |