SignIn
Kerala Kaumudi Online
Thursday, 25 April 2024 4.54 AM IST

ഏഴ് അദ്ധ്യാപകർക്ക് ആരോഗ്യ ശാസ്ത്രസർവകലാശാല പുരസ്കാരം

health

തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഏഴ് അദ്ധ്യാപകർക്ക് ബെസ്റ്റ് ടീച്ചർ അവാർഡ് നൽകും. ഡോ. എൻ.ജെ.ജീന ( ആയുർവേദം ശാലക്യതന്ത്ര, കോട്ടയ്ക്കൽ ആയുർവേദ കോളേജ്), ഡോ.ആർ.അമ്പിളി (ഡെന്റൽ സയൻസ് പി.എം.എസ് കോളേജ് ഒഫ് ഡെന്റൽ സയൻസസ് ആൻഡ് റിസർച്ച്, തിരുവനന്തപുരം), ഡോ.പി.അബ്ദുൾ ഹമീദ്, (ഹോമിയോപ്പതി ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ.പി.എസ് ജോൺ, (മെഡിസിൻ ഓർത്തോപീഡിക്‌സ് വിഭാഗം, പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ), ഡോ.ടി പ്രേമലത (നഴ്‌സിംഗ് ചൈൽഡ് ഹെൽത്ത് നഴ്‌സിംഗ് വിഭാഗം ഗവ. നഴ്‌സിംഗ് കോളേജ്, തിരുവനന്തപുരം), പ്രിൻസി മാത്യു (പാരാമെഡിക്കൽ ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് ഫിസിയോ തെറാപ്പി വിഭാഗം, മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, കൊച്ചി), ഡോ.പി ലിനു മോഹൻ (ഫാർമസ്യൂട്ടിക്കൽ സയൻസസ്, അൽഷിഫ കോളേജ് ഒഫ് ഫാർമസി, പെരിന്തൽമണ്ണ) എന്നിവർക്ക് ഏഴിന് സർവകലാശാല സ്ഥാപകദിനാചരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HEALTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.