SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.23 AM IST

ഖത്തറിൽ ഏഷ്യ അസ്തമിച്ചു,​ ബ്രസീലും ക്രൊയേഷ്യയും ക്വാ‌ർട്ടറിൽ,​ ജപ്പാനും ദക്ഷിണ കൊറിയയും തോറ്റു പുറത്തായി.

kk

ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഏഷ്യൻ രാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയും തോറ്റു പുറത്തായി. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തോൽപ്പിച്ചത് ക്രൊയേഷ്യ. ദക്ഷിണ കൊറിയയെ ബ്രസീൽ തോൽപ്പിച്ചത് 4-1ന് . ബ്രസീലിനായി ഗോളുകൾ നേടിയത് വിനീഷ്യസ് ജൂനിയർ,നെയ്മർ ,റിച്ചാർലിസൺ,ലൂക്കാസ് പക്വേറ്റ എന്നിവർ കൊറിയയ്ക്കായി പൈക്ക് സിയുംഗ് ഹോ ആശ്വാസഗോൾ നേടി.

​ ​ലോ​ക​ക​പ്പി​ലെ​ ​ആ​ദ്യ​ ​ഷൂ​ട്ടൗ​ട്ടി​ൽ​ ​ജ​പ്പാ​നെ​ 3​-1​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ക്രൊ​യേ​ഷ്യ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തും​ ​അ​ധി​ക​സ​മ​യ​ത്തും​ ​ഇ​രു​ടീ​മു​ക​ളും​ 1​-1​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​തോ​ടെ​യാ​ണ് ​ഷൂ​ട്ടൗ​ട്ട് ​വേ​ണ്ടി​വ​ന്ന​ത്.​ 43​-ാം​ ​മി​നി​ട്ടി​ൽ​ ​മ​യീ​ദ​യു​ടെ​ ​ഗോ​ളി​ലൂ​ടെ​ ​ജ​പ്പാ​ൻ​ ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ​ 55​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​വാ​ൻ​ ​പെ​രി​സി​ച്ചാ​ണ് ​ക​ളി​ ​സ​മ​നി​ല​യി​ലാ​ക്കി​യ​ത്.​ ​ജ​പ്പാ​ന്റെ​ ​മൂ​ന്ന് ​കി​ക്കു​ക​ൾ​ ​സു​ന്ദ​ര​മാ​യി​ ​ത​ട്ടി​ക്ക​ള​ഞ്ഞ​ ​ക്രൊ​യേ​ഷ്യ​ൻ​ ​ഗോ​ളി​ ​ലി​വാ​കോ​വി​ച്ചാ​ണ് ​മ​ത്സ​ര​ത്തി​ലെ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യ​ത്.

നാ​യ​ക​ൻ​ ​ലൂ​ക്കാ​ ​മൊ​ഡ്രി​ച്ചാ​ണ് ​കൊ​യേ​ഷ്യ​ൻ​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​മെ​ന​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ജ​പ്പാ​ന്റെ​ ​ബോ​ക്സി​നു​ള്ളി​ൽ​ ​പ​ന്തെ​ത്തി​ക്കാ​നും​ ​സ്കോ​ർ​ ​ചെ​യ്യാ​നു​മു​ള്ള​ ​ലൂ​ക്ക​യു​ടെ​യും​ ​കൂ​ട്ട​രു​ടെ​യും​ ​ശ്ര​മ​ങ്ങ​ളൊ​ക്കെ​യും​ ​പ്ര​തി​രോ​ധം​ ​വി​ഫ​ല​മാ​ക്കി​ക്കൊ​ണ്ടി​രു​ന്നു.​ ​ഹൈ​ബാ​ളു​ക​ൾ​ ​ക​ളി​ക്കാ​നു​ള്ള​ ​ക്രൊ​യേ​ഷ്യ​യു​ടെ​ ​ത​ന്ത്ര​വും​ ​ജ​പ്പാ​ന്റെ​ ​പ്ര​തി​രോ​ധം​ ​നി​ർ​വീ​ര്യ​മാ​ക്കി.
ഇ​തി​നി​ട​യി​ലാ​ണ് 43​-ാം​ ​മി​നി​ട്ടി​ലെ​ ​ജ​പ്പാ​ന്റെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​പി​റ​ന്ന​ത്.​ ​ഡൊ​വാ​ൻ​ ​ഷോ​ർ​ട്ടാ​യി​ ​എ​ടു​ത്ത​ ​ഒ​രു​ ​കോ​ർ​ണ​റി​ൽ​ ​നി​ന്നു​ള്ള​ ​ഹൈ​ക്രോ​സ് ​ആ​ദ്യം​ ​ഹെ​ഡ് ​ചെ​യ്ത​ത് ​യോ​ഷി​ദ​യാ​ണ്.​അ​ടു​ത്ത​ഷോ​ട്ടി​ൽ​ ​മ​യീ​ദ​ ​പ​ന്ത് ​വ​ല​യി​ലേ​ക്ക് ​ത​ട്ടി​യി​ട്ട​പ്പോ​ൾ​ ​റ​ഷ്യ​ൻ​ ​ലോ​ക​ക​പ്പി​ലെ​ ​റ​ണ്ണ​ർ​ ​അ​പ്പു​ക​ൾ​ ​അ​സ്ത്ര​പ്ര​ജ്ഞ​രാ​യി​പ്പോ​യി.​ ​ഒ​രു​ ​ഗോ​ളി​ന്റെ​ ​ലീ​ഡ് ​ന​ൽ​കി​യ​ ​ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ​ജ​പ്പാ​ൻ​ ​ഇ​ട​വേ​ള​യ്ക്ക് ​പി​രി​ഞ്ഞ​ത്.
ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ലീ​ഡു​യ​ർ​ത്താ​നാ​ണ് ​ജ​പ്പാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ക്രൊ​യേ​ഷ്യ​ൻ​ ​ടീം​ ​തി​രി​ച്ച​ടി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ക​ളി​ ​ആ​വേ​ശ​ക​ര​മാ​യി.55​-ാം​ ​മി​നി​ട്ടി​ൽ​ത്ത​ന്നെ​ ​ക്രൊ​യേ​ഷ്യ​യു​ടെ​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ ​ഫ​ലം​ ​ക​ണ്ടു.​ ​ഇ​വാ​ൻ​ ​പെ​രി​സി​ച്ചി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ഒ​രു​ ​ഹെ​ഡ​റാ​ണ് ​ഗോ​ളി​ൽ​ ​ക​ലാ​ശി​ച്ച​ത്.​ ​ലോ​വെ​റി​ന്റെ​ ​ഒ​രു​ ​ക്രോ​സ് ​പു​റ​ത്തേ​ക്കു​പോ​കു​മെ​ന്ന് ​തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും​ ​പെ​രി​സി​ച്ചി​ന്റെ​ ​ത​ല​യ്ക്ക് ​പാ​ക​ത്തി​ലാ​യി​രു​ന്നു.​ ​ശ​ക്ത​മാ​യ​ ​ഒ​രു​ ​ഹെ​ഡ​റി​ലൂ​ടെ​യാ​ണ് ​പെ​രി​സി​ച്ച് ​അ​ത് ​വ​ല​യി​ലേ​ക്ക് ​ക​യ​റ്റി​വി​ട്ട​ത്.​ ​ഇ​തോ​ടെ​ ​ക​ളി​ ​തു​ല്യ​ത​യി​ലാ​യി.
തു​ട​ർ​ന്ന് ​ലീ​ഡു​ ​നേ​ടാ​ൻ​ ​ഇ​രു​ടീ​മു​ക​ളും​ ​നോ​ക്കി.​ 66​-ാം​ ​മി​നി​ട്ടി​ൽ​ ​ബു​ദി​മി​റി​ന്റെ​ ​ഒ​രു​ ​ഹെ​ഡ​ർ​ ​പു​റ​ത്തേ​ക്കു​പോ​യ​ത് ​ക്രൊ​യേ​ഷ്യ​യ്ക്ക് ​തി​രി​ച്ച​ടി​യാ​യി.​ ​തു​ട​ർ​ന്ന് ​പ​ക​ര​ക്കാ​രെ​യി​റ​ക്കി​ ​ക​ളി​ ​പി​ടി​ക്കാ​നു​ള്ള​ ​ജ​പ്പാ​ന്റെ​ ​പ​തി​വ് ​ത​ന്ത്രം​ ​ക​ണ്ടു.​ 79​-ാം​മി​നി​ട്ടി​ൽ​ ​ഫ്രീ​കി​ക്കി​ൽ​ ​നി​ന്നു​ള്ള​ ​അ​വ​സ​രം​ ​ബോ​ക്സി​നു​ള്ളി​ൽ​ ​ഷൂ​ട്ട് ​ചെ​യ്യു​ന്ന​തി​ന് ​പ​ക​രം​ ​പാ​സു​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​ത് ​ജ​പ്പാ​ന് ​തി​രി​ച്ച​ടി​യാ​യി.​ ​അ​വ​സാ​ന​സ​മ​യ​ത്ത് ​ഇ​രു​ഭാ​ഗ​ത്തും​ ​പ​ന്തെ​ത്തി​യെ​ങ്കി​ലും​ ​അ​ധി​ക​സ​മ​യ​ത്തി​നാ​യി​ ​റ​ഫ​റി​ക്ക് ​വി​സി​ലൂ​തേ​ണ്ടി​വ​ന്നു.​ ​അ​ധി​ക​സ​മ​യ​ത്ത് ​ക്രൊ​യേ​ഷ്യ​യും​ ​ജ​പ്പാ​നും​ ​മാ​റി​മാ​റി​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​പ​ല​തും​ ​നി​ർ​ഭാ​ഗ്യം​ ​കൊ​ണ്ട് ​നി​ർ​വീ​ര്യ​മാ​യി​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​വ​ഴി​തു​റ​ന്നു.


ഷൂ​ട്ടൗ​ട്ടി​ൽ​ ​ജ​പ്പാ​ന്റെ​ ​ആ​ദ്യ​ ​ര​ണ്ട് ​കി​ക്കു​ക​ളും​ ​ലി​വാ​കോ​വി​ച്ച് ​ത​ട്ടി​ക്ക​ള​ഞ്ഞ​തോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​യി​രു​ന്നു.​ ​ആ​ദ്യ​ ​കി​ക്കെ​ടു​ത്ത​ ​ജ​പ്പാ​ന്റെ​ 10​-ാം​ ​ന​മ്പ​ർ​ ​കു​പ്പാ​യ​ക്കാ​ര​ൻ​ ​താ​ക്കു​മി​ ​മി​നാ​മി​നോ​യു​ടെ​ ​ഷോ​ട്ട് ​ദു​ർ​ബ​ല​മാ​യി​രു​ന്നു.​ ​ലി​വാ​കോ​വി​ച്ച് ​നി​ഷ്പ്ര​യാ​സ​മാ​ണ് ​ഇ​ത് ​ത​ടു​ത്ത​ത്.​ ​മി​റ്റ​മ​യു​ടെ​ ​കി​ക്കി​നെ​യും​ ​ഇ​തേ​ ​വി​ധി​യാ​ണ് ​കാ​ത്തി​രു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​വ്ളാ​സി​ച്ചും​ ​ബ്രാ​സോ​വി​ച്ചും​ ​ആ​ദ്യ​ ​ര​ണ്ട് ​ക്രൊ​യേ​ഷ്യ​ൻ​ ​കി​ക്കു​ക​ളും​ ​വ​ല​യി​ലാ​ക്കി​യി​രു​ന്നു.​ ​മൂ​ന്നാം​ ​കി​ക്കെ​ടു​ത്ത​ ​അ​സാ​നോ​യ്ക്ക് ​മാ​ത്ര​മാ​ണ് ​ജ​പ്പാ​ൻ​നി​ര​യി​ൽ​ ​വ​ല​യി​ലെ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​അ​തേ​സ​മ​യം​ ​ക്രൊ​യേ​ഷ്യ​യു​ടെ​ ​മൂ​ന്നാം​ ​കി​ക്ക് ​ലി​വാ​ജേ​ ​പോ​സ്റ്റ​ല​ടി​ച്ചു​ക​ള​ഞ്ഞു.​യാ​ഷി​ദ​ ​എ​ടു​ത്ത​ ​നാ​ലാം​കി​ക്ക് ​ലി​വാ​കോ​വി​ച്ച് ​ത​ട്ടി​യ​ക​റ്റി.​ ​അ​ടു​ത്ത​ ​ത​ങ്ങ​ളു​ടെ​ ​കി​ക്ക് ​പ​സാ​ലി​ച്ച് ​വ​ല​യി​ൽ​ ​ക​യ​റ്റി​യ​തോ​ടെ​ ​ക്രൊ​യേ​ഷ്യ​ൻ​ ​വി​ജ​യാ​ര​വം​ ​മു​ഴ​ങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLD CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.