പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറവും ഫെഡറൽ ബാങ്കും സംയുക്തമായി പത്തിന് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ഫെഡറൽ ബാങ്ക് കിഫ് ഉത്സവ് സംഘടിപ്പിക്കും. വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെ നടക്കുന്ന ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സംരംഭകർക്കും വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.
മന്ത്രി എം.ബി.രാജേഷ്, മിൽമ ചെയർമാൻ കെ.എസ്.മണി, ഫെഡറൽ ബാങ്ക് കൺട്രി ഹെഡ് കപ്പിൽ ഭട്ടിയ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് അനൂപ് ശങ്കർ ഒരുക്കുന്ന സംഗീത നിശയും ഉണ്ടാകുമെന്ന് ഫോറം പ്രസിഡന്റ് കെ.പി.ഖാലിദ്, വൈസ് പ്രസിഡന്റ് കെ.സജീവ് കുമാർ, ജനറൽ സെക്രട്ടറി ആർ.കിരൺകുമാർ, ഫെഡറൽ ബാങ്ക് പ്രസിഡന്റ് പി.ജി.രജി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |