ഡൽഹിയിൽ നടന്ന നാലാമത് ഡയോരമ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ പുരസ്കാരം അനുമോൾക്ക് . ജി.പ്രഭ സംവിധാനം ചെയ്ത സംസ്കൃത ചിത്രമായ 'തയ' യിലെ അഭിനയത്തിനാണ് അംഗീകാരം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുരുഷാധിപത്യത്തിനും അന്നത്തെ നിയമവ്യവസ്ഥകൾക്കുമെതിരെ സധൈര്യം പോരാടിയ നമ്പൂതിരി ഇല്ലത്തെ കുറിയേടത്ത് താത്രിയുടെ വേഷമാണ് ചിത്രത്തിൽ അനുമോൾ അവതരിപ്പിച്ചത്.
നെടുമുടി വേണു, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്. ബാബു നമ്പൂതിരി, രേവതി സുബ്രഹ്മണ്യൻ, ദിനേശ് പണിക്കർ, പള്ളിപ്പുറം സുനിൽ, നന്ദകിഷോർ, കൃഷ്ണൻ വടശേരി, ഉത്തര, മീനാക്ഷി, മാസ്റ്റർ ആദിദേവ്, ആനി ജോയൻ, ഷാജി ഷാ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സണ്ണി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജു പൗലോസ് - സംഗീതം, കൃഷ്ണനുണ്ണി - സൗണ്ട് ഡിസൈൻ, ബോബൻ - കലാസംവിധാനം, പട്ടണം റഷീദ് - മേക്കപ്പ്, ഇന്ദ്രൻസ് ജയൻ - വസ്ത്രാലങ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |