വെടിക്കെട്ട് 28ന് 30ന് ജിന്ന്, നല്ല സമയം
പൃഥ്വിരാജ്, ആസിഫ് അലി ചിത്രം കാപ്പ, ഇന്ദ്രൻസ്, ഷറഫുദ്ദീൻ ചിത്രം ആനന്ദം പരമാനന്ദം, ബിജു മേനോനും ഗുരുസോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ആന്റണി വർഗീസിന്റെ ഒാ മേരി ലൈ ല നിരഞ്ജ് മണിയൻപിള്ളയും ശരത് അപ്പാനിയും അഭിനയിക്കുന്ന കാക്കിപ്പട എന്നിവയാണ് ക്രിസ്മസ് ചിത്രങ്ങൾ.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബർ 22ന് റിലീസ് ചെയ്യും. അപർണ ബാലമുരളി ആണ് നായിക. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ 23ന് റിലീസ് ചെയ്യും.
ദിവ്യപ്രഭയും ശാന്തി പ്രിയയുമാണ് നായികമാർ. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നറായ ആനന്ദം പരമാനന്ദം 23ന് ആണ് റിലീസ്. അനഘ നാരായണൻ ആണ് നായിക. നവാഗതനായ കെ.എസ്. അഭിഷേക് സംവിധാനം ചെയ്യുന്ന ഒാ മേരി ലൈല കാമ്പസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന കാക്കിപ്പട തെളിവെടുപ്പിന് കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടിവരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.
വിശാലിന്റെ തമിഴ് ചിത്രം ലാത്തി 22ന് ക്രിസ്മസ് റിലീസിനായി തിയേറ്ററിൽ എത്തും. അതേസമയം രാജീവ് രവി - നിവിൻ പോളി ചിത്രം തുറമുഖം ക്രിസ് മസിന് എത്തില്ലെന്നാണ് വിവരം, വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് ഡിസംബർ 28ന് റിലീസ് ചെയ്യും.
സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് 30ന് തിയേറ്ററിൽ എത്തും. ഇർഷാദ് നായകനായ ഒമർ ലുലു ചിത്രം നല്ല സമയം 30ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |