തിരുവല്ല : കുറ്റപ്പുഴ ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുളളവരെ നിയമിക്കുന്നു. ഗവൺമെന്റിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗപരിശീലന സർട്ടിഫിക്കറ്റോ അംഗീകൃത സർവകലാശാലയിൽ നിന്നുളള യോഗ പി.ജി സർട്ടിഫിക്കറ്റ്, ബി.എൻ.വൈ.എസ്, എം.എസ്.സി (യോഗ), എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉളളവർക്ക് 14 ന് രാവിലെ 10 മുതൽ 11 വരെ കുറ്റപ്പുഴ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കാം. ഫോൺ : 0469 2600262.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |