പത്തനംതിട്ട : ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളിൽ പഠിക്കുന്നതും കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയും ഉളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതമുളള അപേക്ഷകൾ സ്കൂൾ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ 20 ന് അകം ലഭ്യമാക്കണം. ജില്ലാ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടാം. ഫോൺ. 0468 2322712.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |