കൊച്ചി: കൊച്ചി മെട്രോയിലെ ടിക്കറ്റ് വിതരണം ഇന്നലെ പാളി. സ്റ്റേഷനുകളിൽ പ്രവേശനത്തിനുള്ള എ.എഫ്.സി ഗേറ്റുകൾ പണിമുടക്കിയതാണ് യാത്രക്കാരെ വലച്ചത്. എല്ലാ സ്റ്റേഷനുകളിലും സ്ഥിതി സമാനമായിരുന്നു. തുടർന്ന് ടിക്കറ്റുകൾ വാങ്ങി യാത്രക്കാരെ കടത്തിവിട്ടു.
കാർഡുകളുമായി മെട്രോ യാത്രയ്ക്കെത്തിയവരാണ് വലഞ്ഞത്.
മെട്രോയിലെ ടിക്കറ്റിംഗ് സംവിധാനത്തിന്റെ ചുമതല ആക്സിസ് ബാങ്കിനാണ്. എ.എഫ്.സി ഗേറ്റുകളും ഇവർ സ്ഥാപിച്ചതാണ്. തിങ്കളാഴ്ച രാത്രി ഈ സംവിധാനത്തിന്റെ സോഫ്റ്റ്വെയർ പരിഷ്കരിക്കലിനെ തുടർന്നാണ് പ്രശ്നമുണ്ടായത്. ഉച്ചയോടെയാണ് തകരാർ പൂർണമായും പരിഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |