കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്സ് സംഘടിപ്പിക്കുന്ന 'സാന്റാ റൺ' മൂന്നാം പതിപ്പ് 18ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. ഓട്ടിസമുള്ള കുട്ടികളെ പിന്തുണയ്ക്കാനാണ് ഇത്തവണ റൺ സംഘടിപ്പിക്കുന്നത്. പുലർച്ചെ അഞ്ചിന് റൺ ആരംഭിക്കും. രണ്ട് കിലോമീറ്റർ വളർത്തുമൃഗങ്ങളുടെ കൂടെ നടത്തം, അഞ്ച് കിലോമീറ്റർ ഫൺ നടത്തം അല്ലെങ്കിൽ ഓട്ടം എന്നിവയിൽ സുഹൃത്തുക്കൾക്കോ ക്ലബ്ബ് അംഗങ്ങൾക്കോ ഒപ്പം പങ്കെടുക്കാം. പ്രൊഫഷണൽ ഓട്ടക്കാർക്കായി 10 കിലോ മീറ്റർ, 21 കിലോ മീറ്റർ ഓട്ടം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 50 കിലോമീറ്റർ സൈക്ലിംഗും നടത്താം. രജിസ്ട്രേഷന് www.cochinknights.org. വിവരങ്ങൾക്ക് ഫോൺ: 6238 997155. അവസാന തിയതി 10.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |