കണ്ണൂർ: ഹിസ്റ്റി ടി.വി 18 സി.ബി.എസ്.ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസിൽ കണ്ണൂരിലെ ചിൻമയ വിദ്യാലയ ജേതാക്കളായി.കാലന്തോട് എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്കൂളിൻ നടന്ന റീജിയണൽ റൗണ്ടിൽ ഗൗതം സി.ദിനേശൻ , അഭിജയ് കുട്ടാശ്ശേരി, എം.റഹ്മാൻ എന്നിവരടങ്ങിയ ചിന്മയയുടെ ടീം ഇതോടെ ദേശീയ സെമി ഫൈനലിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി. സി.ബി.എസ്.ഇ സ്കൂളുകളെ പങ്കെടുപ്പിച്ച് രാജ്യമെമ്പാടുമായി നടക്കുന്ന ഹെറിറ്റേജ് ഇന്ത്യാ ക്വിസ് മത്സരത്തിന്റെ കേരളത്തിലെ പ്രാഥമിക എലിമിനേഷൻ റൗണ്ടുകളിൽ 8049ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. റീജിയണൽ റൗണ്ടുകളിൽ 30 സ്കൂളുകളിൽ നിന്നുള്ള 90 വിദ്യാർത്ഥികളും പങ്കെടുത്തു. എസ് .സ്നേഹജ് ക്വിസ് നയിച്ചു.പതിനാറ് സോണുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരങ്ങൾ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |