തിരുവനന്തപുരം:ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ , തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. അംഗത്വ അപേക്ഷകൾ ഓൺലൈനിലാണെങ്കിലും നേരിട്ട് നൽകാനും സൗകര്യം ഒരുക്കും.
അബ്കാരിത്തൊഴിലാളി, മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ക്ഷേമനിധികളിലേക്കുള്ള തൊഴിലാളി വിഹിതം 10 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി ഉയർത്താനും, തൊഴിലുടമ ഗ്രാറ്റുവിറ്റിയായി അടയ്ക്കേണ്ട വിഹിതം തൊഴിലാളിയുടെ വേതനത്തിന്റെ ഏഴു ശതമാനമായി ഉയർത്താനും ഭേദഗതിയിലൂടെ നിർദ്ദേശിക്കുന്നു.
ഐ.സി.ബാലകൃഷ്ണൻ, പി.പി.ചിത്തരഞ്ജൻ, കെ.ബാബു, ജോബ് മൈക്കിൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |