SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.05 PM IST

സഹകരണ നിയമത്തിൽ ഭേദഗതി വരുത്തും: മന്ത്രി വാസവൻ

hn

തിരുവനന്തപുരം: സഹകരണമേഖല മികവുറ്റതാക്കാനും അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാനും സഹകരണ നിയമത്തിൽ ഭേദഗതി വരുത്തുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
സംഘങ്ങളുടെ ഓഡിറ്റ്‌ ശക്തമാക്കുന്നതിനായി സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ്‌ ജനറലിനെ സഹകരണ ഓഡിറ്റ്‌ ഡയറക്ടറായി നിയമിച്ചു. ടീം ഓഡിറ്റ്‌ സംവിധാനം നടപ്പാക്കാനും നടപടി സ്വീകരിച്ചു. 1607 പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളിലും ശാഖകളിലും ഏകീകൃത സോഫ്‌റ്റ്‌വെയർ നടപ്പാക്കും. സംഘങ്ങളിലെ ജീവനക്കാരെ രണ്ടു വർഷം കൂടുമ്പോൾ കൈകാര്യം ചെയ്യുന്ന സീറ്റിൽനിന്ന്‌ മാറ്റുന്നതും കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറിലെ സുരക്ഷാമാനദണ്ഡങ്ങളുടെ ഓഡിറ്റും സംബന്ധിച്ച്‌ സർക്കുലർ പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.

വൈദ്യുതി ലൈനുകൾ ദ്യുതി 2 പദ്ധതിയിലേക്ക് : മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്ന 1875 കിലോമീറ്റർ വൈദ്യുതി ലൈനുകൾ 2026-27 വർഷത്തിൽ നടപ്പാക്കുന്ന ദ്യുതി 2 പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. 2014 മുതൽ 21 വരെ ദ്യുതി ഒന്ന് പദ്ധതി പ്രകാരം ഉപയോഗിക്കാതെ കിടക്കുന്ന 1045 കിലോമീറ്റർ ലൈൻ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2022 ഏപ്രിൽ മുതൽ സെപ്തംബർ വരെ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ചതു വഴി കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങൽ ചെലവിൽ പ്രതിമാസം ശരാശരി 11.12 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടായി. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാനുള്ള കേന്ദ്ര നിർദ്ദേശം വൈദ്യുതി എനർജി ചാർജിൽ 12.23 ശതമാനം വർദ്ധനയ്ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.