അമ്പലപ്പുഴ : അമ്പലപ്പുഴ ക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചമഹാപൂജയുടെ കൂപ്പൺ വിതരണോദ്ഘാടനം ട്രസ്റ്റ് ചെയർമാൻ ടി.കെ.ഹരികുമാർ ഷൈലജ എസ്.പിള്ളക്ക് കൈമാറി നിർവ്വഹിച്ചു. ജനുവരി ഒന്നിന് പുതുമന - കടിയക്കോൽ തന്ത്രിമാരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പഞ്ചമഹാപൂജ. മഹാവിഷ്ണുപൂജ, മഹാദേവ പൂജ, മഹാശാസ്താ പൂജ, മഹാദേവി പൂജ, നവഗ്രഹ പ്രീതിപൂജ, വിഷ്ണു സഹസ്രനാമാർച്ചന തുടങ്ങിയവയ്ക്ക് ശേഷം ദീപാരാധന, അന്നദാനം എന്നിവയോടെ പഞ്ചമഹാപൂജ സമാപിക്കും. അമ്പലപ്പുഴ സമൂഹപ്പെപെരിയോൻ എൻ.ഗോപാലകൃഷ്ണൻ നായർ, റ്റി.അംബുജാക്ഷൻ നായർ , അഡ്വ.കെ.വി.ഗണേശ് കുമാർ, അഡ്വ.ആർ. സനൽകുമാർ, ബി.ഹരികുമാർ കോന്നോത്ത്, ജി.ബാലകൃഷ്ണൻ, ജി.പുരുഷോത്തമപ്പണിക്കർ, വി.മോഹനൻപിള്ള , കെ.എം. പണിക്കർ, എൻ.എസ്. ഗോപാലകൃഷ്ണൻ , ചന്ദ്രിക എസ്. കൈമൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |