തിരുവനന്തപുരം: കരമന കളിയിക്കാവിള റോഡ് വികസനം സർക്കാരിന്റെ മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശേഷിക്കുന്ന റീച്ചുകളിലെ പണി അതിവേഗം പൂർത്തിയാക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കൊടിനട വരെ നിർമ്മാണം പൂർത്തീകരിച്ചു.കൊടിനട വഴിമുക്ക് ഒന്നര കിലോമീറ്റർ ദൂരം 30.2 മീറ്റർ വീതിയിലാക്കാനുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമിറക്കി.ബാലരാമപുരം ജംഗ്ഷനിൽ അണ്ടർപ്പാസിന് ഡി.പി.ആർ അന്തിമഘട്ടത്തിലാണ്.വഴിമുക്ക് കളിയിക്കാവിള 17കിലോമീറ്റർ റോഡിനായി സർവേ കഴിഞ്ഞു. ഡി.പി.ആർ തയ്യാറാക്കും. ഇതിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമാകണം.നിർമ്മാണ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്താൻ ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയെന്നും എം.വിൻസെന്റിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |