തൃശൂർ: ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ആൻഡ് ലാൻഡ് ട്രിബ്യൂണൽ മുമ്പാകെ വിവിധ ദേവസ്വം വക വെറുമ്പാട്ടം/ കാണം അവകാശങ്ങൾ ജന്മമാക്കി ക്രയസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ 13 മുതൽ 2023 ഫെബ്രുവരി 28 വരെ വിചാരണ നിശ്ചയിച്ചിട്ടുള്ളവ 13നും മാർച്ച് 1 മുതൽ മേയ് 31 വരെ വിചാരണ നിശ്ചയിച്ചിട്ടുള്ളവ ഡിസംബർ 14നും അദാലത്ത് നടത്തി തീർപ്പാക്കും. മുൻ വിചാരണ തീയതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ച രേഖകൾ സഹിതം അപേക്ഷകർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. 2020 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ക്രയസർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടുള്ളവർക്ക് അപേക്ഷാരശീതി സഹിതം 16ലെ അദാലത്തിൽ ഹാജരാകാകുന്നതാണെന്നും അദാലത്തിന്റെ സമയം രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയാണെന്നും ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |