SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.58 AM IST

വിദേശമദ്യം : ബിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി

niyamasabha-bill

തിരുവനന്തപുരം: വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കാനുള്ള ധന വകുപ്പിന്റെ ബിൽ രണ്ടു ദിവസം പിടിച്ചു വച്ച ശേഷം, നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി.

സംസ്ഥാനത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാനാണ് വിൽപ്പന നികുതി

നാല് ശതമാനം വർദ്ധിപ്പിക്കുന്നത്.. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലായതിനാൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി വേണം.. തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകാതിരുന്നത് ഏറെ അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA BILL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.