SignIn
Kerala Kaumudi Online
Friday, 19 April 2024 12.07 PM IST

സംരംഭക മലപ്പുറം; തുടങ്ങിയത് 9,646 എണ്ണം,​ മുടക്കിയത് 728 കോടി

hhhh

മലപ്പുറം: പുതിയ സംരംഭങ്ങൾ തുടങ്ങുകയും കൂടുതൽ പേർക്ക് തൊഴിലവസരം സൃഷ്ടിക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷത്തിന്റെ ഭാഗമായി എട്ട് മാസത്തിനിടെ ജില്ലയിൽ തുടങ്ങിയത് 9,646 സംരംഭങ്ങൾ. ഏപ്രിൽ മുതൽ നവംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 728.62 കോടിയുടെ നിക്ഷേപവും 22,491 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ജില്ലയിൽ ആരംഭിച്ച സംരംഭങ്ങളിൽ 1,489 എണ്ണം ഉത്പാദന മേഖലയിലും 2,995 എണ്ണം സേവന മേഖലയിലും 4,645 എണ്ണം കച്ചവട മേഖലയിലുമാണ്. സംരംഭങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് മലപ്പുറവും തൃശൂരുമാണ് മുന്നിൽ. തൃശൂരിൽ 9,649 സംരംഭങ്ങളാണ് തുടങ്ങിയത്. തൊഴിലവസരങ്ങളുടെ കാര്യത്തിൽ മലപ്പുറമാണ് മുന്നിൽ. തൃശൂരിൽ ഇത് 20,397 എണ്ണമാണ്.

നേട്ടത്തിന്റെ വഴിയിങ്ങനെ

  • വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തോടെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
  • ജില്ലാ കളക്ടർ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ അംഗങ്ങളുമായിട്ടുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുണ്ട്.
  • തദ്ദേശ സ്ഥാപനങ്ങളിൽ അദ്ധ്യക്ഷന്മാർ ചെയർമാനും വ്യവസായ വികസന ഓഫീസർമാർ കൺവീനറുമായിട്ടുള്ള പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതികളും പ്രവർത്തിക്കുന്നുണ്ട്.
  • 94 ഗ്രാമപഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി ബി.ടെക്, എം.ബി.എ യോഗ്യതയുള്ള 122 ഇന്റേൺസിനെ വ്യവസായ വകുപ്പ് നിയമിച്ചിട്ടുണ്ട്.
  • തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംരംഭകരെ സഹായിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നുണ്ട്.
  • ഇന്റേൺസിന്റെ നേതൃത്വത്തിൽ ജൂൺ, ജൂലായ് മാസങ്ങളിലായി നടത്തിയ 145ഓളം ശിൽപ്പശാലകളിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു. പിന്നാലെ ലോൺ, ലൈസൻസ്, സബ്സിഡി മേളകളും സംഘടിപ്പിച്ചു.

കുതിക്കണം ഇനിയും
സംരംഭങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു ജില്ലയ്ക്ക് ഈ നേട്ടം ഉണർവേകുന്നുണ്ടെങ്കിലും വ്യവസായ വകുപ്പ് ലക്ഷ്യമിട്ട നേട്ടം കൈവരിക്കാൻ ജില്ല ഇനിയും മുന്നോട്ടുപോവേണ്ടതുണ്ട്. 2022-23 സാമ്പത്തിക വർഷം 18,601 സംരംഭങ്ങൾ തുടങ്ങുന്നതിന് ലക്ഷ്യമിട്ടപ്പോൾ 9,646 എണ്ണമാണ് തുടങ്ങിയത്. 51.86 ശതമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടത് മലപ്പുറത്താണ്.

സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ട എല്ലാ സഹായങ്ങളും സാങ്കേതിക ഉപദേശങ്ങളുമേകുന്നുണ്ട്. സംരംഭങ്ങളുടെ എണ്ണത്തിൽ മലപ്പുറം വലിയ കുതിപ്പ് നടത്തും.

വ്യവസായ കേന്ദ്രം അധികൃത‌ർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, INVESTMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.