SignIn
Kerala Kaumudi Online
Thursday, 25 April 2024 7.56 PM IST

ശബരിമലയിൽ  കാലുവയ്യാത്ത ആന്ധ്രക്കാരനെ തോളിൽ ചുമന്ന ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ബിജുകുമാർ അന്യസംസ്ഥാനങ്ങളിൽ വൈറൽ

biju-kumar-

കൊച്ചി: ശബരിമലയിലെത്തിയ കാലുവയ്യാത്ത അയ്യപ്പ ഭക്തനെ മരക്കൂട്ടത്തു നിന്ന് സന്നിധാനത്തേക്ക് തോളിൽ ചുമന്നെത്തിച്ച് വൈറലായിരിക്കുകയാണ് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡ് ആർ.എസ്. ബിജുകുമാർ. രാത്രി പത്തേകാലിന് പമ്പയിലെത്തിയ ആന്ധ്ര ചിറ്റൂർ സ്വദേശി അല്ലിരാജിനെയാണ് ബിജുകുമാർ ചുരുങ്ങിയ സമയം കൊണ്ട് സന്നിധാനത്തെത്തിച്ചത്.

അല്ലിരാജിനെ തോളിലേറ്റി മലകയറുന്ന ബിജുകുമാറിന്റെ ചിത്രം ഹൈദരാബാദിലും തമിഴ്നാട്ടിലുമാണ് വൈറലായി പ്രചരിച്ചത്. പട്ടാളത്തിൽ ഹവീൽദാറായിരുന്നു പുനലൂർ സ്വദേശിയായ ബിജു. വിരമിച്ച ശേഷം കഴിഞ്ഞ അഞ്ചു വർഷമായി ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലുണ്ട്.

മരക്കൂട്ടത്ത് ഡോളി പാസ് പരിശോധനയ്ക്കിടെയാണ് അല്ലിരാജ് ബിജുകുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സന്നിധാനത്തെത്തിച്ച അല്ലിരാജിനെ അവിടെ നിന്നുള്ള പൊലീസുദ്യോഗസ്ഥർ ഏറ്റെടുക്കുകയും ചെയ്തു. ചിത്രങ്ങൾ ഇങ്ങനെ പ്രചരിക്കുമെന്നോർത്തില്ലെന്നും അല്ലിരാജിന് അയ്യപ്പനെ കാണാൻ അവസരമൊരുക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ബിജുകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA, LORD AYYAPPA, BIJUKUMAR, IDAPPALLI, POLICE STATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.