SignIn
Kerala Kaumudi Online
Thursday, 25 April 2024 7.59 PM IST

രാത്രിയിൽ ഉറങ്ങുന്നതിന് തൊട്ട് മുൻപ്  ഈ ശീലമുണ്ടോ ? എങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും, അറിയാതെ ചെയ്യുന്ന ചില  അബദ്ധങ്ങൾ 

fruits-

മിക്കയാളുകളും പഴങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒരു നേരത്തെ ഭക്ഷണം പഴങ്ങളാക്കുന്നതും സാധാരണമാണ്. എന്നാൽ വിറ്റാമിനുകളുടെയും മറ്റ് ഘടകങ്ങളുടെയും മികച്ച ഉറവിടമായ പഴങ്ങൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഡയറ്റീഷ്യൻമാർ പറയുന്നത്. പഴങ്ങൾ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷങ്ങളാവും ശരീരത്തിനുണ്ടാക്കുക.

പഴങ്ങൾ കഴിക്കുമ്പോൾ ഒപ്പം മറ്റ് ആഹാരങ്ങൾ വേണ്ട

മറ്റേതൊരു ഭക്ഷണത്തേക്കാളും വേഗത്തിൽ പഴങ്ങൾ ദഹിക്കുന്നു. എന്നാൽ മറ്റ് ഭക്ഷണങ്ങളുമായി ചേർത്ത് കഴിക്കുമ്പോൾ ദഹനം മന്ദഗതിയിലാവും. ഇത് പഴങ്ങളിലെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. കൂടുതൽ സമയം എടുത്ത് മാത്രമേ ദഹനപ്രക്രിയ ഇത്തരം അവസ്ഥയിൽ പൂർത്തിയാകുകയുള്ളു. അതിനാൽ ഒരു സമയം പഴങ്ങൾ മാത്രം കഴിക്കുന്നതാണ് നല്ലത്.

ഉറങ്ങും മുൻപ് പഴങ്ങൾ വേണ്ട

ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുൻപ് പഴങ്ങൾ കഴിക്കുന്ന ശീലം മിക്കയാളുകൾക്കും ഉണ്ട്. മലബന്ധം ഒഴിവാക്കുന്നതിനായി സ്ഥിരമായി രാത്രി പഴങ്ങൾ കഴിക്കുന്നവരുണ്ട്. എന്നാൽ ഇതത്ര നല്ല ശീലമല്ലെന്നാണ് ഡയറ്റീഷ്യൻമാർ പറയുന്നത്. ഉറക്കത്തിന് തൊട്ട് മുൻപ് പഴങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയെ തടസപ്പെടുത്തും. ശരീരം വിശ്രമിക്കുമ്പോൾ പഴങ്ങൾ ദഹിച്ച് കലോറി പുറത്ത് വിടുന്നതിന് കാരണമാവും. ഉറങ്ങുമ്പോൾ പോഷകങ്ങൾ ആഗിരണം ചെയ്യാനും സ്വാംശീകരിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് കുറയും. തൻമൂലം അസിഡിറ്റി ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.

പഴങ്ങൾക്കൊപ്പം വെള്ളം കുടിക്കരുത്

പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കുന്ന പതിവുണ്ടെങ്കിൽ അത് നിർത്തേണ്ടതാണ്. കാരണം ഇത് ദഹനവ്യവസ്ഥയെ താളം തെറ്റിക്കും. തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച്, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളിൽ ആവശ്യത്തിലധികം ജലം അടങ്ങിയിട്ടുണ്ട്. അതിനാൽ വീണ്ടും വെള്ളം കഴിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമായേക്കും.

പഴങ്ങളുടെ തൊലി കഴിക്കാം

പലപ്പോഴും പഴങ്ങളുടെ തൊലി മാറ്റിയിട്ടാവും നാം കഴിക്കുക. എന്നാൽ വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് തൊലിയെന്ന് അറിയുക. ആപ്പിൾ തൊലിയിൽ നാരുകൾ, വിറ്റാമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൊലി കഴിക്കുന്നത് അമിതവണ്ണത്തിനും ക്യാൻസറിനും ഉള്ള സാദ്ധ്യത കുറയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, FRUITS, FRUITS EATING HABITS, NIGHT FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.