SignIn
Kerala Kaumudi Online
Friday, 29 March 2024 4.21 PM IST

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ? ഇവ ഉടനടി ഡിലീറ്റ് ചെയ്യുക

apps

​പതിനായിരക്കണക്കിന് ആപ്പുകളാണ് ആപ്പ് സ്റ്റോറിൽ നിന്ന് ലഭിക്കുന്നത്. അതിൽ മാൽവെയറുകൾ ഉള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ ഗൂഗിൾ പ്ലേസ്റ്റോർ നിരവധി സുരക്ഷാ സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും അവ മറികടന്ന് തട്ടിപ്പുകാർ വിവിധ വഴികളിലൂടെ മാൽവെയർ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിറയ്ക്കുന്നുണ്ട്.

എന്നാൽ ഇവയ്ക്ക് പിന്നിലെ ദുരന്തം പലപ്പോഴും നമ്മൾ അറിയുന്നില്ല. ഇത്തരം ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിന് കാരണമാകുന്നു. അടുത്തിടെ നടത്തിയ പഠനത്തിൽ ആവിശ്യമില്ലാത്ത നിരവധി ആപ്പുകൾ ജനങ്ങൾ ഡൗൺലോഡ് ചെയ്യുന്നതായി കണ്ടെത്തി ഇത് ഉടൻ തന്നെ നീക്കം ചെയ്യാൻ ഉപയോക്തക്കൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്.

ട്യൂബ് ബോക്സ് (TubeBox)

ട്യൂബ് ബോക്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഒരു ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഈ ആപ്പ് വീഡിയോകളും പരസ്യങ്ങളും കണ്ട് പണം സമ്പാദിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നുവെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ആപ്പിന്റെ ഡെവലപ്പർമാർ തങ്ങളുടെ ഇരകളെ കഴിയുന്നത്ര കാലം ഒപ്പം നിർത്താൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ അവർ വീഡിയോകളും പരസ്യങ്ങളും കാണുന്നത് തുടരും. എന്നാൽ ഇതിലൂടെ പണം ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും.

ഫാസ്റ്റ് ക്ലീന‌ർ, കൂളിംഗ് മാസ്റ്റ‌ർ

ഇത് ആപ്പ് സ്റ്റോറിലെ മൊബെെൽ ഫോൺ ഒപ്റ്റിമൈസേഷനു വേണ്ടിയുള്ള ഈ രണ്ട് ആപ്പുകളാണ്. ഡെവലപ്പർമാർ പരസ്യം കടത്തിവിടുന്നത് കൂടാതെ മറ്റൊരാൾക്ക് നമ്മുടെ ഫോൺ നിരീക്ഷിക്കാനുള്ള അനുവാദവും നൽകുന്നു. ഇതിലൂടെ നമ്മൾ അറിയാത്ത ഒരാൾ നമ്മുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു. ഇപ്പോൾ തന്നെ ഇത് അഞ്ച് ലക്ഷം പേർ ഉപയോഗിക്കുന്നുണ്ട്.

apps

​​​​​ഇതുപോലെ പരസ്യം കയറ്റിവിടുന്ന വേറെയും ആപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ആപ്പുകൾ വഴി മറ്റ് വെബ്സെെറ്റുകളിലേയ്ക്ക് പോകുകയും അത് ഫോണിൽ മാൽവെയർ കടക്കാൻ കാരണമാകുകയും ചെയ്യുന്നു. ഈ മാൽവെയർ ഫോണിന്റെ ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ഡ്രൈവർ, വോളിയം, മ്യൂസിക് ഇക്വലൈസർ എന്നിവയെ ബാധിക്കുന്നു. ഇങ്ങനെയുള്ള ആപ്പുകളും ഏകദേശം ലക്ഷക്കണക്കിന് ആളുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ഉപയോക്താക്കകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ചില തെറ്റായ സർവേകൾ രൂപകൽപ്പന ചെയ്ത ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള ആപ്പുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റഷ്യൻ ഉപയോക്താക്കളാണ് പ്രശസ്ത കമ്പനിയുടെയും വ്യക്തികളുടെയും വിവരങ്ങൾ എടുത്ത് അവരുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നു.

ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവർ ഉടനടി ഡിലീറ്റ് ചെയ്യുക. കൂടാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പല കെണിയിലും ചെന്ന് വീഴാൻ സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APPS, DANGEROUS, ANDROID
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.