SignIn
Kerala Kaumudi Online
Friday, 19 April 2024 9.53 AM IST

തീവ്രവാദം കൈവിടാതെ അഫ്ഗാൻ; കടുത്ത നിലപാടിൽ ഇന്ത്യ

സെൻട്രൽ ഏഷ്യയിലെ ദേശിയ സുരക്ഷാ ഉപദേഷ്ടാക്കളുടെയും സുരക്ഷാ ഓഫീസര്‍മാരുടെയും നിർണായക യോഗം ന്യൂ ഡൽഹിയിൽ പുരോഗമിക്കുന്നു. ആ യോഗത്തിൽ വച്ച് ഉസ്‌ബെക്കിസ്ഥാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി വിക്ടർ മഖ്മുഡോവ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചത് , ഇന്ത്യ അഫ്‌ഗാനിസ്ഥാനെ കൈവിടരുതെന്നാണ്. ഏഷ്യയിൽ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ തീവ്രവാദ ശൃംഖലകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അഫ്ഗാനിലെ ചില പ്രദേശങ്ങൾ തീവ്രവാദ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അത്തരം കേന്ദ്രങ്ങളോട് സഹകരിക്കാൻ ഇന്ത്യക്കാകില്ല. തീവ്രവാദത്തിനെത്തിരെ ഇന്ത്യ കടുത്ത നടപടിയെടുക്കും. തീവ്രവാദ പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് തീവ്രവാദത്തിന്റെ നട്ടെല്ല്. അത്തരം തീവ്രവദ പ്രവര്‍ത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് നടപടികളെടുക്കുന്നതും സുപ്രധാനമാണ്.

indiaഅഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ മാതൃകയിൽ വൻ സാമ്പത്തിക തകർച്ചയിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ്. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഇന്ത്യയോട് കേണപേക്ഷിക്കുകയാണ് അഫ്ഗാനിസ്ഥാനിൽ ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തണം. ഇന്ത്യൻപിന്തുണയിൽ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എത്രയും വേഗത്തിൽ പൂർത്തീകരിച്ച് തരണം. കൊടിയ പട്ടിണിയിൽ നട്ടംതിരിയുകയാണ് അഫ്ഗാൻ. ഭക്ഷണത്തിനും കുടിവെളളത്തിനുമടക്കം കഷ്ടപ്പെടുകയാണ് ജനത. സാധാരണ ജനങ്ങളെ കാടൻ നിയമങ്ങൾ കൊണ്ട് വലയ്ക്കുന്ന അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന താലിബാനോടുളള ഇന്ത്യയുടെ മറുപടി എന്തായിരിക്കും? കാബൂളിലെ പാർലമെന്റ് മന്ദിരം മുതൽ ഹെറാത്തിലെ ഇന്ത്യ അഫ്ഗാനിസ്ഥാൻ സൗഹൃദ അണക്കെട്ട് വരെയുള്ള രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിൽ കൂടുതല്‍ നിക്ഷേപം നടത്താനും. ഇന്ത്യൻ പിന്തുണയിൽ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസനപദ്ധതികൽ പൂർത്തീകരിച്ച് തരാനും ഇന്ത്യയോട് താലിബാൻ അപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞാഴ്ച നടന്ന യോഗത്തിലാണ് താലിബാൻ ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. താലിബാന്റെ നഗരവികസന ഭവന മന്ത്രി ഹംദുല്ല നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ സാങ്കേതിക ടീം തലവൻ ഭരത് കുമാറും തമ്മിലാണ് കൂടിക്കാഴ്ച നടന്നത് എന്നാണ് റിപ്പോർട്ട്. കാബൂള്‍ നഗരം വികസനത്തിന് ഇന്ത്യയിൽ നിന്നും കൂടുതൽ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ടെന്നും മുമ്പ് ഇന്ത്യ ആരംഭിച്ച പ്രോജക്ടുകളുടെ പ്രവർത്തനം വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചർച്ച ചെയ്തത്. അതുപോലെ തന്നെ അഫ്ഗാനിലെ ഇന്ത്യൻ നിക്ഷേപത്തിന് എല്ലാ സുരക്ഷയും നൽകുമെന്നും താലിബാൻ ഉറപ്പ് നൽകുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലും ഇന്ത്യൻ സാമ്പത്തിക സഹായത്തോടെ ഏകദേശം 433 ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടുകൾ പൂർത്തിയാക്കിയിരുന്നു. ഇതുകൂടാതെ 2019- 20 സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ ഗവണ്മെന്റ്ന്റെ ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതിക്ക് കീഴില്‍ അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ 37 പ്രോജക്ടുകളും പൂർത്തിയാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, INDIA, AFGHAN, DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.