കവിയും നോവലിസ്റ്റും പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഇനി അഭിനേതാവും. ഹവേ ഫിലിംസിന്റെ ബാനറിൽ ചന്ദ്ര മേനോൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിക്കണാംപാറയിലെ മൂന്ന് രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവുന്നത്. ശിവജി ഗുരുവായൂർ, അനീഷ് രവി, വി.കെ.ബൈജു, നീന കുറുപ്പ്, നിഷാദ് കല്ലിങ്കൽ, ഷിബിൻ ജോർജ്, അകുൽദാസ് , എം.ബി. ബാദുഷ, പ്രസീന, കൃഷ്ണപ്രിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം വിനീത് ഭാസ്കർ. സംഗീത സംവിധാനം ഷാഫി ബോർബോ, നാസിർ മന്നേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |