തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കണമെന്ന ആഗ്രഹം വീണ്ടും വെളിപ്പെടുത്തി ബോളിവുഡ് നടി ജാൻവി കപൂർ . വിജയ് സേതുപതിക്കും ജൂനിയർ എൻ.ടി. ആറിനുമൊപ്പം അഭിനയിക്കണമെന്നാണ് ജാൻവിയുടെ ആഗ്രഹം. വിജയ് സേതുപതി നായകനായി അഭിനയിച്ച നാനും റൗഡി താൻ എന്ന ചിത്രം താൻ നൂറുതവണ കണ്ടെന്ന് ജാൻവി പറയുന്നു. വിജയ് സേതുപതിയെ എനിക്ക് ഇഷ്ടമാണ്. നാനും റൗഡി താൻ കണ്ടതിന് ശേഷം ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ഒപ്പം അഭിനയിക്കാൻ താത്പര്യമുണ്ടെന്നും ഒാഡിഷനിൽ പങ്കെടുക്കാൻ താൻ ആഗ്രഹം പ്രകടിപ്പിച്ചതായും ജാൻവി പറഞ്ഞു. അയ്യോ എന്നായിരുന്നു അപ്പോൾ വിജയ് സാറിന്റെ പ്രതികരണം, അതിന്റെ അർത്ഥം എന്താണന്ന് ശരിക്ക് മനസിലായില്ല. വിജയ് സാർ ഞെട്ടിയെന്നാണ് കരുതുന്നത്. ജൂനിയർ എൻ.ടി.ആറിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നിറുത്താനാവില്ലെന്നും ജാൻവി പറഞ്ഞു. ജാൻവിയുടെ തെന്നിന്ത്യൻ പ്രവേശനം ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |