തിരുവനന്തപുരം: ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി മലയാളിയായ ഷാജി കെ.വി നിയമിതനായി.5 വർഷത്തേക്കാണ് നിയമനം. 2020 മേയ് 21 മുതൽ നബാർഡിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ്. ദീർഘകാലം കനറാ ബാങ്കിലും കേരള ഗ്രാമീൺ ബാങ്ക് ചെയർമാനുമായും പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം ബാലരാമപുരം മംഗലത്തുകോണം എസ്.എൻ സദനത്തിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പി.കൃഷ്ണന്റെയും ആരോഗ്യവകുപ്പ് ജൂനിയർ സൂപ്രണ്ടായിരുന്ന പരേതയായ വി.ജെ.വിമലാ നന്ദവല്ലിയുടെയും മകനാണ്.അഗ്രികൾച്ചറൽ സയൻസിൽ എം.എസ്.സിയും അഹമ്മദാബാദ് ഐ.ഐ.എമ്മിൽ ഒന്നാം റാങ്കോടെ എം.ബി.എയും നേടിയിട്ടുണ്ട്.ഹീര ഷാജിയാണ് ഭാര്യ.മക്കൾ:ദേവിക എസ്.കൃഷ്ണൻ,കാത്യായനി എസ്.കൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |