കാഞ്ഞിരപ്പള്ളി . റവന്യൂ ജില്ലാ സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലും ആധിപത്യം തുടർന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല. 458 പോയിന്റുമായി ഒന്നാമതാണ് കോട്ടയം ഈസ്റ്റ്. 428 പോയിന്റുമായി ചങ്ങനാശേരിയും, 408 പോയിന്റുമായി കാഞ്ഞിരപ്പള്ളിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്കൂളുകളിൽ 187 പോയിന്റുമായി ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് എച്ച് എസ് എസ് ബഹുദൂരം മുന്നിലാണ്. കാഞ്ഞിരപ്പള്ളി എ കെ ജെ എം എച്ച് എസ് എസ്, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച് എസ് എസ് എന്നിവരാണ് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |