SignIn
Kerala Kaumudi Online
Thursday, 25 April 2024 3.45 AM IST

യു.ഡി.എഫ് പ്രക്ഷോഭം ഇന്ന്

udf

തിരുവനന്തപുരം; സർക്കാർ,അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനത്തിലൂടെ സി.പി.എം അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതായി ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിലും മറ്റുജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.

സെക്രട്ടേറിയേറ്റ് മുന്നിലും കൊല്ലം,പത്തനംതിട്ട കോട്ടയം,ഇടുക്കി എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് കാസർഗോഡ് എന്നീ ജില്ലകളിലെ കളക്ടറേറ്റുകൾക്ക് മുന്നിൽ ഇന്നും ആലപ്പുഴയിൽ നാളെയും കണ്ണൂരിൽ 13 നുമാണ് ധർണ.സെക്രട്ടേറിയേറ്റിനു മുന്നിൽ നടക്കുന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യും.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,രമേശ് ചെന്നിത്തല,യു.ഡി.എഫ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി,പി.ജെ. ജോസഫ്,എ.എ.അസീസ്,അനൂപ് ജേക്കബ്,മാണി സി.കാപ്പൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.