SignIn
Kerala Kaumudi Online
Thursday, 18 April 2024 11.33 PM IST

വിലക്കയറ്റം സംസ്ഥാന സർ‌ക്കാർ ഇടപെട്ട് നിയന്ത്രണ വിധേയമാക്കി, കർഷകരെ സഹായിക്കാൻ ഗവൺമെന്റ് ഇടപെടൽ ഫലപ്രദമെന്ന് സഭയിൽ മന്ത്രി

hike

തിരുവനന്തപുരം:കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ കേരളത്തിലെ കർഷകർക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ സമയോചിതമായ ഇടപെടലുകൾ ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കുവാൻ സാധ്യമാകുന്നുണ്ടെന്നു കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കി.

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും കാരണം കടുത്ത പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സംബന്ധിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായിട്ടാണ് നിയമസഭയിൽ മന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

കേന്ദ്രസർക്കാരിന്റെ കയറ്റുമതി ഇറക്കുമതി നയങ്ങൾ റബ്ബർ, കോഫി, ഏലം, നാളികേരം തുടങ്ങിയവയുടെ വിലയിടിവിന് കാരണമാകുന്നുണ്ട് .
രാസവളങ്ങളുടെ സബ്സിഡി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതും പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചതും കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2018 മാർച്ചിൽ പാമോയിലിന്റെ ഇറക്കുമതി തീരുവ 44 ശതമാനം ഉണ്ടായിരുന്നത് ഫെബ്രുവരി 2022 ൽ 5.5 ശതമാനമായി കുറച്ചു. ഈ തീരുമാനം സെ്ര്രപംബർ 2022 വരെയായിരുന്നു കൈക്കൊണ്ടിരുന്നത്. സെ്ര്രപംബറിന് ശേഷമെങ്കിലും നാളികേരത്തിന് നല്ല വില ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കേരളത്തിലെ നാളികേര കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കികൊണ്ട് 2022 ഒക്ടോബർ മാസം ഈ ഇളവ് 2023 മാർച്ച് വരെ കേന്ദ്ര സർക്കാർ നീട്ടുകയുണ്ടായി. പാമോയിലിന്റെ ഇറക്കുമതി ഒക്ടോബർ 2019 മുതൽ സെ്ര്രപംബർ 2020 വരെ 5.35 ലക്ഷം ടൺ ആയിരുന്നത് ഒക്ടോബർ 2021 മുതൽ മെയ് 2022 വരെയുള്ള 8 മാസത്തിൽ മാത്രം 10.8 ലക്ഷം ടൺ ആയി ഉയർന്നു.
രാസവളത്തിന്റെ സബ്സിഡിക്കായി കേന്ദ്രസർക്കാർ 202122 ബഡ്ജറ്റിൽ 140122.32 കോടി രൂപ നീക്കിയിരുത്തിയിരുന്നത് 202223 ബഡ്ജറ്റിൽ 105222.32 കോടി രൂപയായി കുറച്ചു. ഇത് കാരണം രാസവളത്തിന്റെ വിലയിലും അമിത വർദ്ധനവുണ്ടായി.

തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനി പ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എല്ലാ തരത്തിലുമുള്ള ഉണക്കരൂപത്തിലുള്ള റബ്ബറിന്റെ ഇറക്കുമതി തീരുവ 70% ലേയ്ക്ക് ഉയർത്തണമെന്നും റബ്ബറിനെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിന്റെ റോഡ് പ്രോജക്ടുകളിൽ റബ്ബർ ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശം നൽകണമെന്നും റബ്ബറിന് താങ്ങുവില ഏർപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ചണ്ടി റബ്ബർ ( കപ് ലം ) ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയിൽ നിലവിലുള്ള നിരോധനം തുടരണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ വിളകളുടെ ഉത്പാദന ചെലവ് വ്യത്യസ്തമായതിനാൽ തറവില നിശ്ചയിക്കുമ്പോൾ ഇക്കാര്യം പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേകം തറവില നിശ്ചയിക്കണമെന്ന് നിരന്തരം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. കേന്ദ്രസർക്കാർ പരിഷ്‌ക്കരിച്ച് നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന റബ്ബർ ആക്ട്, കോഫി ആക്ട്, സ്‌പൈസസ് ആക്ട് എന്നിവയുടെ കരട് റിപ്പോർട്ടിലെ ശുപാർശകളിൽ കേരളത്തിനുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.


കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്നത് കേരള സർക്കാരിന്റെ കർഷക സൗഹൃദമായ സമീപനം കൊണ്ട് മാത്രമാണ് . റബ്ബറിന്റെ വിലത്തകർച്ച കാരണം ദുരിതമനുഭവിക്കുന്ന റബ്ബർ കർഷകരെ സഹായിക്കുന്നതിനായി 2015 മുതൽ സംസ്ഥാന സർക്കാുർ 'റബ്ബർ പ്രൊഡക്ഷൻ ഇൻസന്റീവ് സ്‌കീം ' നടപ്പിലാക്കി വരികയാണ് . ഈ പദ്ധതി നടപ്പിലാക്കിയതു വഴി റബ്ബറിന് താങ്ങുവില ഉറപ്പു വരുത്തുവാൻ സാധിച്ചിട്ടുണ്ട്. റബ്ബറിന്റെ താങ്ങുവില 170 രൂപയിൽ നിന്നും 200 ആയി ഉയർത്തു ന്നതിന് കേന്ദ്രസർക്കാരിനോട് സഹായം അഭ്യത്ഥിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ പരിഗണിച്ചിട്ടില്ല. കേന്ദ്രനയങ്ങൾ മൂലം നാളികേരത്തിന് ഉണ്ടാകുന്ന വിലയിടിവ് കാരണം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സംസ്ഥാനത്തെ നാളികേര കർഷകരെ സഹായിക്കുന്ന സംസ്ഥാന സർക്കാർ ഈ വർഷം പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുകയുണ്ടായി. സർക്കാരിന്റെ ഇടപെടൽ മൂലം മാർക്കറ്റിൽ പച്ചത്തേങ്ങയുടെ വില ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത് .

നെല്ലിന്റെ സംഭരണം ഈ സീസണിൽ കാര്യക്ഷമമായി സർക്കാർ പൂർത്തീ കരിച്ചിട്ടുണ്ട്. 2022-23 സീസണിൽ നാളിതു വരെ 1.22 ലക്ഷം മെട്രിക് ടൺ നെല്ല് 42265 കർഷകരിൽ നിന്നായി സംഭരിച്ചിട്ടുണ്ട്. അടുത്ത സീസണിലേയ്ക്കുള്ള കൃഷി തുടരുവാനുള്ള ഫലപ്രദമായ നടപടികൾ പൂർത്തീ കരിക്കുവാനും സാധ്യമായിട്ടുണ്ട്. 2022-23 സീസൺ മുതൽ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 28.20 രൂപയായി നിശ്ചിയിച്ചാണ് കർ ഷടകർക്ക് വിതരണം ചെയ്യുന്നത്. കേന്ദ്ര സർ ക്കാരിന്റെ താങ്ങുവിലയ്ക്ക് പുറമെ അധികമായി പ്രോത്സാഹന ബോണസും കൂടി നല്കിയാണ് സംസ്ഥാന സർക്കാർ സംഭരണ വില 28.20 രൂപയായി വർദ്ധിപ്പിച്ചിട്ടുള്ളത്. കേരള ഫാം ഫ്രഷ് പഴം പച്ചക്കറി അടിസ്ഥാന വില പദ്ധതി പ്രകാരം കേരളത്തിലെ 16 ഇനം പഴംപച്ചക്കറികൽൾക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടുണ്ട്. മരച്ചീനി, നേന്ത്രൻ, കൈതച്ചക്ക, കുമ്പളം ,വെള്ളരി, പാവൽ ,പടവലം , വള്ളിപയർ ,തക്കാളി, വെണ്ട , കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ് , ബീൻസ്, ബീറ്റ് റൂട്ട് , വെളുത്തുള്ളി എന്നിവയ്ക്കാണ് താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത് . ഢഎജഇഗ , ഹോർട്ടി കോർപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വില നിർണ്ണയ കമ്മിറ്റി രൂപീകരിച്ച് പ്രാദേശിക വിപണികളിലെ ദൈനംദിന വിലനിലവാരം പരിശോധിച്ചാണ് ജില്ലാ അടിസ്ഥാനത്തിൽ ഏകീകൃത വില പഴം പച്ചക്കറികൾക്ക് പ്രഖ്യാപിക്കുന്നത്. 5 ഇനം പഴം പച്ചക്കറികൾ കൂടി അടിസ്ഥാനവില നിശ്ചയിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി സംസ്ഥാനത്തുടനീളം 289 സ്വാശ്രയകർഷക സമിതികളാണ് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് കീഴിൽ പ്രവർത്തിച്ചു വരുന്നത് . ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനും ഇവ സഹായിക്കുന്നു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പഴം പച്ചക്കറി വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും ബ്രാൻഡ് ചെയ്ത് പഴം പച്ചക്കറികൾ വിപണിയിലെത്തിക്കുന്നതിനുമുള്ള പദ്ധതി ഢഎജഇഗ നടപ്പിലാക്കിവരുന്നതായും മന്ത്രി അറിയിച്ചു.

കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനു വേണ്ടി കർഷകോത്പാദന കമ്പനികൾ രൂപീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഞഗഢഥ പദ്ധതി പ്രകാരം എസ് എഫ് എ സി മുഖേന 50 കമ്പനികൾ ( എജഛ ) പുതുതായി രൂപീകരിക്കുവാൻ ലക്ഷ്യമിട്ടതിൽ 41 എജഛ കളുടെ രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. കൂടാതെ 50 എജഛ കളുടെ നവീകരണത്തിനും നടപടികൾ സ്വീകരിച്ചു വരുന്നു. വി എഫ് പി സി കെ മുഖേന 41 എജഛ കളുടെ രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ '10000 എജഛ കൾ' പദ്ധതി പ്രകാരം 202021 വർഷത്തിൽ 38 എജഛ കളും 202122 വർഷത്തിൽ 36 എജഛ കളും 202223 വർഷത്തിൽ 2 എജഛ കളും സംസ്ഥാനത്തു രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും അവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 19 ശീതീകരിച്ച വാഹനങ്ങൾ പ്രാഥമിക സഹകരണ സംഘങ്ങൾ/എജഛകൾ /കർഷക ഗ്രൂപ്പുകൾക്കു നൽകിയിട്ടുണ്ട്. കൂടാതെ 7 ശീതീകരിച്ച വാഹനങ്ങൾ കൂടി വാങ്ങുന്നതിന് ഈ വർഷം 35 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുവാൻ സബ്സിഡിയും ഇൻഷുറൻസ് പരിരക്ഷയും പ്രകൃതിക്ഷോഭ ദുരിതാശ്വാസവും സർക്കാർ നല്കുന്നുണ്ട്. കൂടാതെ 2 ലക്ഷം രൂപ വരെയുള്ള കാര്ഷികകടം നിബന്ധനകൾക്കു വിധേയമായി എഴുതി തള്ളുകയും ചെയ്യുന്നുണ്ട്. വിവിധ കാര്ഷിക വിഭവങ്ങളുടെ വിലയിടിവ് തടയുവാനായി ഈ വിഭവങ്ങളുടെ മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇക്കാര്യത്തിനായി മൂല്യ വർദ്ധിത കാർഷിക മിഷൻ ( ഢഅഅങ) രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൃഷിക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് ഉത്പാദനം, വിപണനം, മൂല്യവർദ്ധനവ്, എന്നിവ പ്രോത്സാഹിപ്പിക്കുവാനുള്ള നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. കർഷകരുടെ വരുമാനം സ്ഥായിയായി വർദ്ധിപ്പിക്കുവാനുള്ള നിരവധി പദ്ധതികളും ഈ സാമ്പത്തിക വർഷം സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്ര സർക്കാ രിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റ് പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യശോഷണത്തിനും വഴിയൊരുക്കിയിട്ടുണ്ട്. രാജ്യത്തെ ഉപഭോക്തൃ വിലസൂചിക സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് (7.41%) . നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സർക്കാ രിന്റെ ശ്രദ്ധയിൽ പെ ട്ടതിനാൽ വിപണിയിൽ സപ്ലൈക്കോ വഴി ശക്തമായി ഇടപെടുവാൻ സാധ്യമായിട്ടുണ്ട്. 13 ഇനം അവശ്യസാധനങ്ങൾ 2016 ഏപ്രിൽ മാസത്തെ വില്പപ വിലയ്ക്ക് പൊതുജനങ്ങൾക്ക് നല്കി വരുന്നത് ഈ ഇടപെടലിന്റെ ഭാഗമായാണ്. ഇത്തരം വിപണി ഇടപെടലിലൂടെ മാത്രം സംസ്ഥാന സർക്കാരിന് പ്രതിവർഷം ശരാശരി 315 കോടി രൂപ ചെലവ് വരുന്നു. പൊതു വിപണിയിൽ അരിവില വർദ്ധിച്ചപ്പോൾ അവിടെയും സംസ്ഥാനസർക്കാർ സമയോചിതമായ ഇടപെടൽ നടത്തുകയുണ്ടായിട്ടുണ്ട്. പച്ചക്കറി പഴ വർഗ്ഗ ങ്ങളുടെ വില അമിതമായി വർദ്ധിക്കാതിരിക്കുന്നതിനും സർക്കാർ ഇടപെടുലുകൾ നടത്തുന്നുണ്ട്. തക്കാളി, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവയുടെ വില പിടിച്ചു നിർത്തുവാനും സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ പദ്ധതി പ്രകാരം തെങ്കാശി ജില്ലയിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ വഴി കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറിൾസംഭരിക്കുന്നുമുണ്ട്. കരിഞ്ചന്തയും , പൂഴ്ത്തിവയ്പ്പും സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പൊതുവിതരണലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശോധനാ സ്‌ക്വാഡുകൾ പരിശോധന നടത്തിയും വരുന്നു . സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കി ടയിലും കർഷക താല്പ്പ ര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് പിടിച്ചു നിർത്തുന്നതിലും സർക്കാരിന് വ്യക്തമായി സാദ്ധ്യമാകുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVT, P PRASAD, AGRICULURE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.