SignIn
Kerala Kaumudi Online
Wednesday, 08 February 2023 4.09 PM IST

സംസ്ഥാനത്ത് 828 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികൾ,​ ഏറ്റവും കൂടുതൽ പേർ ഈ ജില്ലയിൽ

police

തിരുവനന്തപുരം : സംസ്ഥാനത്ത് 828 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പട്ടികയും മുഖ്യമന്ത്രി പുറത്തുവിട്ടു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ ഉള്ളത്. 99 പേരാണ് ആലപ്പുഴ ജില്ലയിലെ പട്ടികയിൽ ഉള്ളത്. തൊട്ടുപിന്നിൽ എറണാകുളമാണ് 97 പേർ,​ തിരുവനന്തപുരത്ത് 90 പേരാണ് ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഏറ്റവും കുറവ് കേസുള്ളവർ കാസർകോട്ടാണ്. 20 പേർ.

ക്രിമിനൽ കേസ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ജില്ല തിരിച്ചുള്ള പട്ടിക ഇങ്ങനെ: തിരുവനന്തപുരം 90,​ കൊല്ലം 31,​ പത്തനംതിട്ട 23,​ ആലപ്പുഴ99,​ കോട്ടയം 60,​ ഇടുക്കി 33,​ എറണാകുളം 97,​ തൃശൂർ 64,​ പാലക്കാട് 56,​ മലപ്പുറം 38,​ കോഴിക്കോട് 57,​ വയനാട് 24,​ കണ്ണൂർ 48,​ കാസർ കോ‌ഡ് 20.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE, POLICE, CM PINARAYI VIJAYAN, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.