SignIn
Kerala Kaumudi Online
Thursday, 28 March 2024 8.03 PM IST

കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കെ.സി.ബി.സി പ്രസിഡന്റ്

cleemis

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റായി സിറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറലായി കണ്ണൂർ രൂപത ബിഷപ്പ് അലക്‌സ് വടക്കുംതല എന്നിവരെയും തിരഞ്ഞെടുത്തു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിക്കാൻ ധാരണയായ വിഷയങ്ങളിൽ അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മെത്രാൻ സമിതി യോഗം ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാൻ സമരസമിതിയും ലത്തീൻ അതിരൂപതയും മുഖ്യമന്ത്രി പിണറായി വിജയനും നൽകിയ നേതൃത്വം അഭിനന്ദനീയമാണ്.

1970ന് മുമ്പ് കൈവശമുള്ള കൃഷിഭൂമിക്ക് ലഭിച്ചിരുന്ന ക്രയവിക്രയ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ 2020ൽ പുറപ്പെടുവിച്ച ഓർഡിനൻസ് റദ്ദാക്കണം. ഓർഡിനൻസ് നിയമമാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം.
ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടണം. ജനവാസമേഖലകളും കൃഷിയിടങ്ങളും പൂർണമായും ബഫർസോണിൽ നിന്ന് ഒഴിവാക്കി നാഷണൽ വൈൽഡ് ലൈഫ് ബോർഡിനെ ബോദ്ധ്യപ്പെടുത്തണം.

ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് സുപ്രീം കോടതി പരിഗണിക്കുന്ന ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് പുന:പരിശോധിക്കണം. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് അനുകൂലമായ നിലപാട് കേന്ദ്രം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BASELIOS CLEEMIS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.