കൊച്ചി: ലുലു ഹെപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ യാർഡ്ലി ആൻഡ് എൻചാന്റൂർ അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇന്ന് ഇടപ്പള്ളി ലുലു മാളിൽ തുടക്കമാകും. ഡിസംബർ 11നാണ് ഗ്രാൻഡ് ഫിനാലെ 2022.
ബ്യൂട്ടി ഫെസ്റ്റിന്റെ പുതിയ പതിപ്പിന്റെ ലോഗോ നടി നേഹ സക്സേന പ്രകാശനം ചെയ്തു.
ബ്യൂട്ടി ഫെസ്റ്റിന്റെ പ്രാഥമിക റൗണ്ടാണ് ഇന്നു മുതൽ മൂന്ന് ദിവസം നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇത്തവണ ബ്യൂട്ടി ഫെസ്റ്റിൽ പങ്കാളിത്തമുണ്ട് . ആദ്യഘട്ട തിരഞ്ഞെടുപ്പിലൂടെ എത്തിയ 60പേരാണ് മൂന്ന് ദിവസങ്ങളിൽ വേദിയിലെത്തുക. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20പേർ ഗ്രാൻഡ് ഫിനാലെയിൽ ഞായറാഴ്ച മത്സരിക്കും. ലുലു ഹേൽ ബ്യൂട്ടി ക്വീനായി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |