പത്തനംതിട്ട : സർക്കാർ, സർക്കാർ അനുബന്ധ സേവനങ്ങൾ ലഭിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയായി ആധാർ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷൻ മുഖനെ ഉപഭോക്താവിനെ, ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാർ പോർട്ടലിൽ നല്കിയിട്ടുള്ള വിവരങ്ങൾ കൃത്യമാക്കണം. 10 വർഷം മുൻപ് ആധാർ കാർഡ് ലഭിച്ചിട്ടുള്ളവരും ആധാർകാർഡ് എടുത്ത സമയത്ത് നൽകിയിട്ടുള്ള വ്യക്തി വിവരങ്ങൾ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ ആധാർ പോർട്ടലിൽ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോർട്ടലിലെ അപ്ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓൺലൈനായി വിവരങ്ങൾ ചേർക്കാം. ഇതിനായി 25 രൂപ ഫീസ് ഓൺലൈനായി അടയ്ക്കണം.
ജില്ലയിലെ അംഗീകൃത ആധാർ എന്റോൾമെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് 50 രൂപ ഫീസ് നൽകണം.
ആധാർ അധിഷ്ഠിത സേവനങ്ങൾ തടസരഹിതമായി ലഭിക്കുന്നതിലേക്ക് പൊതുജനങ്ങൾ ഓൺലൈനായോ അംഗീകൃത ആധാർ എന്റോൾമെന്റ് കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |