നെടുമ്പാശേരി: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) അന്താരാഷ്ട്ര വ്യോമയാന ദിനത്തിൽ സിയാൽ സെക്യൂരിറ്റി വിഭാഗം സംഘടിപ്പിച്ച കൂട്ടയോട്ടം എയർപോർട്ട് ഡയറക്ടർ സി. ദിനേശ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സിയാൽ ജീവനക്കാരും അനുബന്ധ ഏജൻസി ജീവനക്കാരുമടക്കം 300 പേർ പങ്കെടുത്തു. 'സ്വപ്നങ്ങളെ പിന്തുടരൂ, ലഹരിയെയല്ല' എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നടന്ന 'കിക്ക് എഗൈൻസ്റ്റ് ഡ്രഗ്സ്' കാമ്പയിനിൽ മുൻ വോളീബാൾ താരം വി. എ. മൊയ്ദീൻ നൈന, സിനിമാ താരങ്ങളായ ബാല, വീണ നായർ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ എ.എം. ഷബീർ അദ്ധ്യക്ഷത വഹിച്ചു. എ.ആർ.എഫ്.എഫ് ഡി.ജി.എം സോജൻ കോശി, സെക്യൂരിറ്റി വിഭാഗം സീനിയർ മാനേജർ വി.ജി. രവീന്ദ്രനാഥ്, ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയ്ൽ സർവീസസ് ജനറൽ മാനേജർ ജേക്കബ് ടി. എബ്രഹാം, ചീഫ് സെക്യൂരിറ്റി ഓഫീസർ ശിവദാസൻ, ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |