ചെങ്ങന്നൂർ: ചക്കുളത്തുകാവ് പൊങ്കാലയിൽ പങ്കെടുത്ത ഭക്തർക്ക് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഘു ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണവുമായി വിവിധ ഭാഗങ്ങളിലേക്ക് പോയ വാഹനങ്ങൾ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. കരുണ മേഖല കോ-ഓഡിനേറ്റർ ജി വിവേക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.ആർ. സോമൻ പിള്ള, കെ.ആർ. മോഹനൻ പിള്ള, എം.കെ. ശ്രീകുമാർ, സവിത, പി.എസ്. ബിനുമോൻ, സജീവൻ, വിഷ്ണു മനോഹർ, ദിവ്യ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |